□കേരളത്തിൽ എൽ.ഡി.എഫ് വീണ്ടും ഭരണത്തിൽ വരും
ചേർത്തല: ശശി തരൂരിന്റെ നിലപാടിനെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശശി തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്നയാളല്ല. അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തിലുള്ള സത്യം പറഞ്ഞതാണ്. അതിത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ
പ്രവർത്തകരോട് പറഞ്ഞു.
അഭിപ്രായം പറഞ്ഞതോടെ അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുകയാണ്. പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ.ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിർക്കുകയെന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവ ശൈലിയാണ്.നല്ലത് ചെയ്താൽ നല്ലതെന്ന് പററയണം.അതാണ്
പരിഷ്കൃത സമൂഹം. കോൺഗ്രസിൽ മുഖ്യമന്ത്രി മോഹികളായി ഒരുപാട് പേരുണ്ട്. അഞ്ചാറു പേർ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി തർക്കിക്കുന്നു.കേരളത്തിൽ ഇനിയും പിണറായി തന്നെ ഭരണത്തിൽ വരും. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സാദ്ധ്യത ഇടതുപക്ഷത്തിനാണ്.
കുട്ടനാട്ടിലെ വികസനത്തിൽ തോമസ് കെ.തോമസ് എം.എൽ.എ ശ്രദ്ധിക്കുന്നില്ല. എം.എൽ.എ എറണാകുളത്ത് സുഖവാസത്തിലാണ്. ആകെയുള്ള മോഹം മന്ത്രി മോഹമാണ്. മന്ത്രിയാകാൻ മോഹിക്കുമ്പോൾ അതിനുള്ള അർഹതുണ്ടോ എന്നു കൂടി നോക്കണം.ചേട്ടൻ മരിച്ചപ്പോൾ കിട്ടിയ ഔദാര്യമാണ്.ചേട്ടന്റെ ബാഗ് പിടിച്ച് നടന്നതല്ലാതെ ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ല. സീറ്റ് എൻ.സി.പിക്ക് നൽകിയത് ഇടതുപക്ഷം കാണിച്ച വലിയ ചതിയാണ്..
പി.സി ചാക്കോ വന
വാസത്തിന് പോകണം
പി.സി ചാക്കോ എവിടെ ചെന്നാലും കലക്കി പിരിക്കും.പാർട്ടിയെ നയിച്ചു കൊണ്ടു പോകാനുള്ള നേതൃത്വം കാണിച്ചിട്ടില്ല.എവിടെ ചെന്നാലും ഇരിക്കുന്ന കൊമ്പ് മുറിക്കും. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച നോക്കി പോകും. ചെന്ന പ്രസ്ഥാനങ്ങളെല്ലാം തകർത്തു.ശശീന്ദ്രനെ താഴെ ഇറക്കാൻ എന്തു ഉത്സാഹമായിരുന്നു. സ്വയം രാജി വയ്ക്കേണ്ടി വന്നില്ലേ.ചെന്ന സ്ഥലം തന്നെ മുക്കി നശിപ്പിക്കുന്ന രാഷ്ട്രീയ സ്വഭാവം ചാക്കോയ്ക്ക് ഗുണം ചെയ്യില്ല. ചാക്കോ രാഷ്ട്രീയം നിറുത്തി വനവാസത്തിനു പോകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |