സോൾ : കെറിയൻ ഡ്രാമകളിലൂടെ ശ്രദ്ധേയയായ ദക്ഷിണ കൊറിയൻ നടി കിം സെയ് റോണിനെ (24) മരിച്ച നിലയിൽ കണ്ടെത്തി.
ലിസൻ ടു മൈ ഹാര്‍ട്ട്’, ‘ദ് ക്വീൻസ് ക്ലാസ് റൂം’, ‘ഹായ്! സ്കൂൾ-ലവ് ഓൺ’ തുടങ്ങിയ ഡ്രാമകളിലൂടെ പ്രശസ്തയായ കിമ്മിനെ സുഹൃത്താണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ആരും അതിക്രമിച്ചു കയറിയതിന്റെ ക്ഷണങ്ങളോ ശരീരത്തിൽ മുറുവുകളോ മറ്റുമില്ലെന്നാണ് പൊലീസ് പറയുന്നത്.
മരണകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. 2000 ജൂലൈ 31ന് ജനിച്ച കിം ഒൻപതാം വയസ്സിലാണ് അഭിനയം തുടങ്ങിയത്. എ ബ്രാൻഡ് ന്യൂ ലൈഫ്, ദ് മാൻ ഫ്രം നോവെർ തുടങ്ങയവയിലൂടെ ജനശ്രദ്ധ നേടിയ കിം ,എ ഗേൾ അറ്റ് മൈ ഡോർ, സീക്രട്ട് ഹീലർ ടെലിവിഷൻ പരമ്പരകളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. 2022ൽ മദ്യപിച്ച് കിം വാഹനമോടിച്ചതു വലിയ ചർച്ചയായി. കേസായതോടെ നടി പരസ്യമായി മാപ്പ് പറഞ്ഞു. തുടർന്ന് അഭിനയവും നിർത്തി. ശേഷം സാമ്പത്തികപ്രയാസം മറികടക്കാൻ പാർട് ടൈം ജോലികൾ ചെയ്തു. 2024ലോടെ തിരികെ അഭിനയ ജീവിതത്തിൽ തിരികെ വരാൻ ശ്രമിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചു. 2023ലെ ‘ബ്ലഡ്ഹൗണ്ട്സ്’ ആണ് കിമ്മിന്റെ അവസാന ചിത്രം. നടിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ സിനിമാരംഗത്തു ഞെട്ടിച്ചു. സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |