ധാക്ക: ബംഗ്ലാദേശിൽ ജനകീയ വിദ്യാർത്ഥി പ്രസ്ഥാനത്തിനിടെ അതിക്രമങ്ങൾ നടത്തിയതായി ആരോപിച്ച് 41 മുൻ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ ഷൈഖ് ഹസീനയുടെ അനുയായികളടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഹസീന രാജ്യം വിട്ടതോടെ സർവീസിൽനിന്നു പലരും പുറത്തായി. ഇവരിൽ ചിലർ ഒളിവിലാണ്, ചിലർ രാജ്യം വിട്ടു. അറസ്റ്റിലായവരിൽ 2 മുൻ ഐജിമാരും 2 മുൻ സിറ്റി പൊലീസ് കമ്മിഷണർമാരുമുണ്ട്. 1059 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അതിക്രമങ്ങൾ നടത്തിയെന്ന പരാതി ഉയർന്നത്. 1400ലേറെ പേരാണ് ജനകീയ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്. സുരക്ഷാസേനകളുടെ വെടിവയ്പിലാണ് ഏറെപ്പേരും മരിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിഭാഗം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളാണു പൊലീസുകാർക്കെതിരെ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |