വിഴിഞ്ഞം: 29 മത് സംസ്ഥാന സബ്‌ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും, പെൺകുട്ടികളിൽ തൃശൂരും ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ കണ്ണൂരിനെ തോൽപ്പിച്ചാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. പാലക്കാട് മൂന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളത്തെ തോൽപ്പിച്ചാണ് തൃശൂർ കിരീടം നേടിയത്.പാലക്കാട് മൂന്നാം സ്ഥാനം നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കളിക്കാരനായി ആകാശ് സുധേഷ് ( കണ്ണൂർ), ബെസ്റ്റ് പിച്ചറായി ജ്യോതിഷ് (തിരുവനന്തപുരം), ബെസ്റ്റ് ക്യാച്ചറായി നിധിൻ (പാലക്കാട്), ബെസ്റ്റ് ഹിറ്ററായി രോഹിത് (തിരുവനന്തപുരം), പെൺകുട്ടികളിൽ മികച്ച താരമായി ഐശ്വര്യ (എറണാകുളം), മികച്ച പിച്ചറായി ശിവ (തൃശൂർ),ക്യാച്ചറായി ഹെലൻ റോസ് ബെന്നി (തൃശൂർ,ബെസ്റ്റ് ഹിറ്ററായി അഞ്ജലി (പാലക്കാട്) എന്നിവരേയും തിരഞ്ഞെടത്തു.
ഫോട്ടോ ക്യാപ്ഷൻ: സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം നേടിയ തിരുവനന്തപുരവും, പെൺകുട്ടികളുടെ വിഭാഗത്തിൽ കിരീടം നേടിയ തൃശ്ശൂർ ടീമും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |