വിദർഭ: വനതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി 8 വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 19.3 ഓവറിൽ 141 റൺസിന് ഓൾൗട്ടായി. മറുപടിക്കിറങ്ങിയ ആർ.സി.ബി 16.2 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (146/2). ക്യാപ്‌ടൻ സ്മൃതി മന്ഥന 47 പന്തിൽ 81 റൺസ്നേടി. ആർ.സി.ബിയുടെ രണ്ടാം ജയമാണിത്.
ഇനി ചാമ്പ്യൻസ് ഡേയ്‌സ്
കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റിലെ എട്ട് സൂപ്പർ ടീമുകൾ മുഖാമുഖം വരുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് നാളെ പാകിസ്ഥാനിൽ തുടക്കം. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ബി.സി.സി.ഐ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുന്നത്. പാകിസ്ഥാനിലെ കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലും ദുബായിലുമായാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകൾ എഗ്രൂപ്പിലും ഓസ്ട്രേലിയ,അഫ്‌ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകൾ ബി ഗ്രൂപ്പിലുമാണ്.
ഇന്ത്യയുടെ പതാകയില്ല
അതേസമയം കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ മറ്റ് ഏഴ് ടീമുകളുടേയും പതാക സ്ഥാപിച്ചപ്പോൾ ഇന്ത്യയുടെ പതാക ഒഴിവാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.ഇതിനെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |