ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ യുവജന വായനശാല പ്രസിദ്ധീകരിച്ച ശാരദ ഷാൽ പുരിയുടെ' ഞാറ്റടി ഒരു വീട്ടമ്മയുടെ ഓർമ്മ' പുസ്തകം അഡ്വ.കെ. എം. സച്ചിൻ ദേവ് എം.എൽ.എ. പ്രകാശനം ചെയ്തു. താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. കെ. പ്രദീപൻ ഏറ്റുവാങ്ങി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സദൻ പുസ്തകം പരിചയപ്പെടുത്തി. കെ. പി ദിലീപ്കുമാർ, സി. ഡി. പ്രീത,-ഏ. സി. ബൈജു, പൂമഠത്തിൽ രാഘവൻ നായർ, ദിനേശൻ പനങ്ങാട്, പി. എം. റജികുമാർ,എം. കെ. രവി വർമ്മ, വി. പി. ഏലിയാസ്,ഡോ.പ്രദീപ് കുമാർ കറ്റോട്, ശ്രീന രാജൻ, എ. സിന്ധു,സനീഷ് പനങ്ങാട്, സി. പി. ബാലൻ , കെ. ബാലചന്ദ്രൻ, കെ. ഫൈസൽ മാസ്റ്റർ, അമൃത വല്ലി,ശാരദ ഷാൽ പുരി എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി പി. കെ. മുരളി സ്വാഗതവും ജോ. സെക്രട്ടറി പി. എം. പ്രജീഷ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |