തിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രസ്താവനയെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ആർക്കും ആരെയും തല്ലാൻ അധികാരമില്ല. അതിനെ ന്യായീകരിക്കുന്നില്ല. റാഗിംഗിന്റെ പഴി എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കരുത്. വസ്തുതകൾ പരിശോധിക്കണം.
എസ്.എഫ്.ഐ ഇല്ലാത്ത ക്യാമ്പസുകളിലും റാഗിംഗ് നടക്കുന്നുണ്ട്. എന്നിട്ട് അതെല്ലാം എസ്.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കും. കുട്ടികളുടെ ആന്തരിക, വൈകാരിക സംഘർഷം അവരെ ഹിംസാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കും. അവർക്ക് കാര്യങ്ങൾ ആരോടും തുറന്നുപറയാനാവുന്നില്ല. സ്നേഹവും സാഹോദര്യവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. റാഗിംഗിനെതിരെ എല്ലാ ക്യാമ്പസുകളിലും ബോധവത്കരണം നടത്തും. ശക്തമായ നടപടികളെടുക്കും. ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കും.' മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |