കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യപാനീയ സോഴ്‌സിംഗ് ഇവന്റായ ഗൾഫ് ഫൂഡിൽ ശീതള പാനീയ ബ്രാൻഡായ കാംപ കോള യു.എ.ഇയിൽ അവതരിപ്പിച്ചു. ഇന്ത്യൻ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ പ്രമുഖരായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യു.എ.ഇയിൽ കാംപ കോള പുറത്തിറക്കുന്നത്.
അൻപത് വർഷത്തിലേറെ പാരമ്പര്യമുള്ള ഇന്ത്യൻ ബ്രാൻഡായ കാംപയുമായി യു.എ.ഇ വിപണിയിലേക്ക് പ്രവേശിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ആർ.സി.പി.എൽ സി.ഒ.ഒ കേതൻ മോഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |