കൊച്ചി: ഇന്ത്യ- ഖത്തർ ഉഭയകക്ഷി, വ്യാപാര ബന്ധങ്ങളിൽ വൻ കുതിപ്പ് ദൃശ്യമാണെന്ന് പ്രവാസി വ്യവസായിയും ഖത്തറിലെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിൽ ഫോറം ചെയർമാനുമായ ജെ.കെ. മേനോൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഹൈഡ്രോകാർബൺ വ്യവസായത്തിന്റെ വ്യാപ്തിയടക്കം വർദ്ധിക്കുകയാണെന്നും ഡൽഹിയിൽ ഇന്ത്യ- ഖത്തർ ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനെത്തിയ ജെ.കെ. മേനോൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യക്കാരായ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും ഖത്തർ കൂടുതൽ അവസരങ്ങൾ നൽകുന്നുണ്ട്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും വാണിജ്യമന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽത്താനിയും പങ്കെടുക്കുന്ന ഉച്ചകോടി പുരോഗതിയിലേക്കുള്ള ചുവടുവയ്പാണെന്നും ജെ.കെ. മേനോൻ പറഞ്ഞു. ഡൽഹിയിലെത്തിയ ഖത്തർ അമീർ, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ ധാരണാപത്രങ്ങളും ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |