തിരുവനന്തപുരം : എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് നടപ്പാക്കുന്ന മഹാസുരക്ഷ ഡ്രൈവ് പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും.
ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെയുള്ള വാർഷിക പ്രീമിയത്തിൽ, 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ടോപ് അപ്പ് പ്ലാൻ , മൂന്നു ലക്ഷം രൂപയുടെ ക്യാൻസർ കെയർ പ്ലാൻ, 15 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പ്ലാൻ എന്നിവ ലഭ്യമാണ്. ഇവ കൂടാതെ വാഹന ഇൻഷ്വറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ് എന്നിവയും ഈ ഡ്രൈവിന്റെ ഭാഗമാണ്.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് പദ്ധതികളിൽ ചേരാം. പുതുതായി പോസ്റ്റ് ഓഫീസ് വഴി തത്സമയം അക്കൗണ്ട് തുറക്കാമെന്നും തപാൽ വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |