കണ്ണൂർ: ധർമ്മടത്ത് ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിയ ഭർത്താവ് കസ്‌റ്റഡിയിൽ. പാറപ്രം സ്വദേശിയായ മഹിജയെയാണ് ഭർത്താവ് മണികണ്‌ഠൻ കത്തികൊണ്ട് കുത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് ആറര മണിയോടെയാണ് സംഭവമുണ്ടായത്.
ധർമ്മടത്താണ് മഹിജ ജോലിനോക്കുന്നത്. ഇവിടെ നിന്നും മടങ്ങുംവഴിയാണ് മണികണ്‌ഠൻ വഴിയിൽ തടഞ്ഞുവച്ച് കുത്തിയത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിൽ നിന്നുള്ള പ്രാഥമിക സൂചനകൾ. നെഞ്ചിലും വയറിലുമാണ് മഹിജയ്‌ക്ക് കുത്തേറ്റത്. ബഹളം കേട്ട് ആളുകൾ ഓടിക്കൂടി മഹിജയെ ഉടനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ മണികണ്‌ഠനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |