തൃശൂർ: ആധാരങ്ങളിൽ വിരലടയാളം പതിപ്പിക്കുന്നതിന് പകരം ഡിജിറ്റൽ കൈയൊപ്പ് സാദ്ധ്യമാക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധാരങ്ങളിൽ തിരിമറി നടത്തുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. എല്ലാ പണമിടപാടും ഇ പേയ്‌മെന്റ് വഴിയാക്കും. എല്ലാ ഓഫീസിലും സൗഹൃദ സമിതികൾ രൂപീകരിക്കും. രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. രജിസ്‌ട്രേഷൻ ഫയലിൽ ഉദ്യോഗസ്ഥർ കാലതാമസം ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |