തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പൊലീസുദ്യോഗസ്ഥർക്ക് ലഭിച്ച പിഴ 10ദിവസത്തിനകം അടയ്ക്കാൻ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചു. പൊലീസ് വാഹനങ്ങളോടിച്ചവരാണ് പിഴ അടയ്ക്കേണ്ടത്. 4000 പെറ്റി നോട്ടീസുകളുണ്ട്. പിഴയടയ്ക്കാൻ വൈകിയതിന്റെ കാരണവും അറിയിക്കണം. 2മാസം മുൻപും ഡി.ജി.പി നിർദ്ദേശം നൽകിയെങ്കിലും പാലിച്ചിരുന്നില്ല. പൊലീസ് വാഹനങ്ങൾക്കുള്ള പെറ്റികളെല്ലാം പൊലീസ് ആസ്ഥാനത്താണ് ലഭിക്കുന്നത്. ഇത് ബന്ധപ്പെട്ട ജില്ലകളിലേക്ക് അയയ്ക്കുകയാണ് പതിവ്. അവിടെ നിന്ന് വാഹനം ഓടിച്ച ഉദ്യോഗസ്ഥർക്ക് കൈമാറും. തൃശൂർ സിറ്റിയിൽ 263പെറ്റിയിൽ 68പേർ പിഴയടച്ചതായാണ് കണക്ക്. എല്ലാ ജില്ലകളിലും പെറ്റി അടയ്ക്കാനുണ്ട്. പിഴയടച്ചില്ലെങ്കിൽ പൊലീസ് വാഹനങ്ങൾ കരിമ്പട്ടികയിലാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |