ഗാസ സിറ്റി: വെടിനിറുത്തൽ കരാറിന്റെ ഭാഗമായി ഈ അഴ്ച്ച ആറ് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്നും നാല് പേരുടെ മൃതദേഹങ്ങൾ കൈമാറുമെന്ന് ഹമാസ്. മൃതദേഹങ്ങൾ വ്യാഴാഴ്ച്ച കൈമാറും. തടവുകാരെ ശനിയാഴ്ച്ചയാകും വിട്ടയയ്ക്കുകയെന്ന് ഗാസയിലെ പാലസ്തീൻ ഗ്രൂപ്പ് തലവൻ ഖലീൽ അൽ-ഹയ്യ പറഞ്ഞു. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു. യു.എസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ഗാസയിൽ നിലവിൽ വന്ന ആദ്യ ഘട്ട വെടിനിർത്തൽ മാർച്ച് 1 നാകും അവസാനിക്കുക. .യുദ്ധം അവസാനിപ്പിക്കുക ഉൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ബിബാസ് കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച കൈമാറുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സൽഹുത് ചൂണ്ടിക്കാട്ടി. 2023 നവംബറിൽ, ഇസ്രയേൽ വ്യോമാക്രമണത്തിൽ കുടുംബം കൊല്ലപ്പെട്ടതായി ഹമാസ് പ്രഖ്യാപിച്ചു. ഇസ്രയേലി തടവുകാരുടെ മൃതദേഹങ്ങൾ ഹമാസ് റെഡ് ക്രോസിന് തിരികെ നൽകുന്നത് "ഇസ്രായേൽ പൊതുജനങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്" ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻ ഡയറക്ടർ ജനറൽ അലോൺ ലീൽ ചൂണ്ടിക്കാട്ടി.
ഹമാസ് തലവനെ ഇസ്രയേൽ വധിച്ചു
ജറുസലേം: തെക്കൻ ലബനനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലബനനിലെ ഹമാസ് തലവൻ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ. ഇസ്രയേൽ–ഹിസ്ബുല്ല വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസത്തിന് മുൻപാണിത്. വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമാണ്. സിദനിലെ മുനിസിപ്പൽ സ്പോർട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |