തിരുവനന്തപുരം : സംസ്ഥാന റവന്യൂ വകുപ്പിന്റെയും സർവേ വകുപ്പിന്റെയും 2023–24 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച കളക്ടറായി എൻ. എസ് .കെ ഉമേഷിനെയും (എറണാകുളം) മികച്ച കളക്ടറേറ്റായി തൃശൂർ കളക്ടറേറ്റിനെയും തിരഞ്ഞെടുത്തു. റവന്യൂ ദിനമായ 24ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി കെ .രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫോർട്ട് കൊച്ചി മികച്ച ആർ.ഡി.ഒ ഓഫീസായും തൊടുപുഴ താലൂക്ക് ഓഫീസായും തിരഞ്ഞെടുക്കപ്പെട്ടു. ഡിജിറ്റൽ സർവേയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം കാസർകോട് കളക്ടർ കെ .ഇമ്പശേഖർക്കും മികച്ച ജില്ലാ നോഡൽ ഓഫിസർ പുരസ്കാരം കെ മീരയ്ക്കും (ഫോർട്ട് കൊച്ചി) ആണ്.
മറ്റു പുരസ്കാരങ്ങൾ: ഡെപ്യൂട്ടി കളക്ടർ–കെ .ദേവകി (വയനാട്), കെ .അജീഷ് (കോഴിക്കോട്), ഡെപ്യൂട്ടി കളക്ടർ (എൽ.എ)–ഡി അമൃതവല്ലി (തൃശൂർ), ഡെപ്യൂട്ടി കളക്ടർ (എൽ.ആർ)–ഡോ. എം സി റെജിൽ (പാലക്കാട്), ഡെപ്യൂട്ടി കളക്ടർ (ആർ.ആർ)–വി. ഇ അബ്ബാസ് (എറണാകുളം), സബ്കളക്ടർ– കെ മീര (ഫോർട്ടു കൊച്ചി), ആർ.ഡി.ഒ–ടി .കെ വിനീത് (നെടുമങ്ങാട്), തഹസിൽദാർ (പ്രിൻസിപ്പൽ)– സുനിത ജേക്കബ് (തൃശൂർ), എസ്. ശ്രീജിത് (കൊച്ചി), കെ. എം നാസർ (ചേർത്തല), തഹസിൽദാർ (എൽ.ആർ)–കെ .സുനിൽകുമാർ (മീനച്ചിൽ), എ. എസ് ശ്രീകല (നെയ്യാറ്റിൻകര), തഹസിൽദാർ (എൽ.എ)–സി .ആർ ജയന്തി (തൃശൂർ), പി. കെ സൗമ്യ (ആലപ്പുഴ), തഹസിൽദാർ (ആർ.ആർ)–ജി .ഗീത (വടകര, കൊയിലാണ്ടി), തഹസിൽദാർ (എൽ.എ–എൻ.എച്ച്)– പി .വി .ദീപ (മലപ്പുറം), തഹസിൽദാർ (എൽ.ടി)–എം .വജേഷ് (എൽ.ആർ കൂത്തുപറമ്പ്).
ജില്ലകളിലെ മികച്ച വില്ലേജ് ഓഫീസുകൾ: തിരുമല (തിരുവനന്തപുരം), കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), വൈക്കം (കോട്ടയം), കരുണാപുരം (ഇടുക്കി), വാളകം (എറണാകുളം), തൃശൂർ (തൃശൂർ), കരിമ്പുഴ (പാലക്കാട്), ഊരകം (മലപ്പുറം), കിഴക്കോത്ത് (കോഴക്കോട്), നെന്മേനി (വയനാട്), കണ്ണൂർ (കണ്ണൂർ), ബംബ്രാണ് (കാസർകോട്).തിരുവനന്തപുരം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാർ: ശ്രീജിത് ചന്ദ്രശേഖരൻ നായർ (നേമം), സംഗീത ശശിധരൻ (വട്ടപ്പാറ), എം .ആർ .രാജേഷ് (ചെമ്മരുതി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |