ദുബായ് : ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിഗിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തി ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇംഗ്ളണ്ടിനെതിരെ നടന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ രണ്ട് അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയുമടക്കം (87,60,112) 259 റൺസ് നേടിയ പ്രകടനമാണ് പാക് താരം ബാബർ അസമിനെ മറികടന്ന് ഗില്ലിനെ ഒന്നാമതെത്തിച്ചത്. 2023 ലോകകപ്പിനിടെയും ഗിൽ ഒന്നാം റാങ്കിലെത്തിയിരുന്നു.
796 റാങ്കിംഗ് പോയിന്റാണ് ഗില്ലിനുള്ളത്. ബാബറിന് 773 പോയിന്റും.
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്.
ലങ്കൻ താരം മഹീഷ് തീഷ്ണയാണ് ബൗളർമാരിൽ ഒന്നാം റാങ്കിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |