ന്യൂഡൽഹി: സെപ്തംബർ 11 ന് ദേശീയതലത്തിൽ തൊഴിൽ ചൂഷണത്തിനെതിരെ പാർലമെന്റ് മാർച്ച് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ.റഹീം അറിയിച്ചു. മറ്റിടങ്ങളിൽ കാൽനടജാഥകൾ,സെമിനാറുകൾ, കൂടിക്കാഴ്ചകൾ എന്നിവയും നടത്തും. വിവിധ സംസ്ഥാനങ്ങളിലെ ഐടി ഹബ്ബുകളുമായി സഹകരിച്ച് തൊഴിൽ വിഷയങ്ങൾ ഡി.വൈ.എഫ്.ഐ ചർച്ച ചെയ്യും
രാജ്യം ഗുരുതരമായ തൊഴിലില്ലായ്മ നേരിടുന്നു. ജോലി സുരക്ഷ, സ്ഥിരത എന്നിവ ഇല്ലാത്ത സാഹചര്യമാണ്. ഉയർന്ന ജീവിത വരുമാനം ലഭിക്കുന്നില്ല.
ജോലിഭാരം സൂചിപ്പിക്കുന്നതാണ് അന്നാ സെബാസ്റ്റ്യന്റെ മരണം ഐടി മേഖയിൽ വയസ്സിന് 25 വയസിനു മുകളിൽ ഉള്ളവർ വലിയ മാനസിക സമ്മർദ്ദം നേരിടുന്നു. കേരളത്തിൽ ഒഴികെ വിവിധ സംസ്ഥാനങ്ങളിൽ ജോലി സമയം വർദ്ധിപ്പിക്കാൻ നീക്കമുണ്ട്. പശ്‌ചിമ ബംഗാളിലും ത്രിപുരയിലും ഡി.വൈ.എഫ്.ഐ അംഗത്വം വർദ്ധിച്ചെന്നും റഹീം പറഞ്ഞു. ത്രിപുരയിൽ ഒരു ലക്ഷം പേരും ബംഗാളിൽ 50000 പേരും അംഗത്വം സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |