SignIn
Kerala Kaumudi Online
Friday, 18 October 2019 11.27 AM IST

കേരള സർവകലാശാല

kerala-university
kerala university

പുതു​ക്കിയ പരീക്ഷ തീയതി

ആഗസ്റ്റ് 30 ന് നട​ത്താ​നി​രുന്ന ഒന്നാം സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് പഞ്ച​വ​ത്സര എൽ എൽ.ബി പേപ്പർ 3 - പൊളി​റ്റി​ക്കൽ തിയറി ആൻഡ് പൊളി​റ്റി​ക്കൽ തോട്ട്സ്, ആഗസ്റ്റ് 31 ന് നട​ത്താ​നി​രുന്ന മൂന്നാം സെമ​സ്റ്റർ ത്രിവ​ത്സര എൽ എൽ.ബി പേപ്പർ 4 - ഫാമിലി ലാ പരീ​ക്ഷ​കൾ യഥാ​ക്രമം സെപ്തംബർ 16 ലേക്കും സെപ്തം​ബർ 5 ലേക്കും പുഃന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.


പ്രാക്ടി​ക്കൽ

നാലാം സെമ​സ്റ്റർ ബി.കോം കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ (138)-2 (b) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ സെപ്തം​ബർ 4 ന് ആരം​ഭി​ക്കും.

ടൈംടേ​ബിൾ

മൂന്നും നാലും സെമ​സ്റ്റർ ബി.​എ​സ്.സി മാത്ത​മാ​റ്റിക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പരീ​ക്ഷ​യുടെ വിശ​ദ​മായ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ.

പരീ​ക്ഷാ​ഫീസ്

മൂന്നാം സെമ​സ്റ്റർ ബി.​എഡ് (റെ​ഗു​ലർ/സപ്ലി​മെന്ററി - 2015 സ്‌കീം) പരീ​ക്ഷയ്ക്ക് പിഴ കൂടാതെ സെപ്തം​ബർ 7 വരെയും 150 രൂപ പിഴ​യോടെ സെപ്തം​ബർ 19 വരെയും 400 രൂപ പിഴ​യോടെ സെപ്തം​ബർ 24 വരെയും ഓൺലൈ​നായി രജി​സ്റ്റർ ചെയ്യാം.

പരീ​ക്ഷാ​ഫലം

ഒന്നും രണ്ടും സെമ​സ്റ്റർ ബി.എ (വി​ദൂര വിദ്യാ​ഭ്യാ​സം) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും സെപ്തം​ബർ 7 വരെ അപേ​ക്ഷി​ക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈ​റ്റിൽ.


വിദൂര വിദ്യാ​ഭ്യാസ വിഭാഗം - അഡ്മി​ഷൻ അവ​സാന തീയതി

വിദൂര വിദ്യാ​ഭ്യാസ വിഭാഗം 2019 - 20 അദ്ധ്യ​യന വർഷ​ത്തി​ലേക്ക് യു.​ജി.സി അംഗീ​കൃത യു.ജി - പി.ജി പ്രോഗ്രാ​മു​ക​ളി​ലേ​ക്കു​ളള അഡ്മി​ഷൻ ആഗസ്റ്റ് 31 ന് അവ​സാ​നി​ക്കും. അപേ​ക്ഷ​കൾ ഓൺലൈ​നായി സമർപ്പി​ക്കാം. അപേ​ക്ഷ​യുടെ ശരി​പ​കർപ്പ്, അനു​ബ​ന്ധ​രേ​ഖ​കൾ മുത​ലാ​യവ അപേ​ക്ഷിച്ച് ആഗസ്റ്റ് 31 നകം വിദൂര വിദ്യാ​ഭ്യാസ വിഭാഗം ഓഫീസിൽ എത്തി​ക്കണം. വിശ​ദ​വി​വ​ര​ങ്ങൾക്ക് www.ideku.net എന്ന വെബ്‌സൈറ്റ് സന്ദർശി​ക്കു​ക.


പി.ജി പ്രവേ​ശനം: സ്‌പോട്ട് അലോ​ട്ട്‌മെന്റ്

സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടു​ളള ഗവ/എയ്ഡഡ് കോളേ​ജു​ക​ളിലെ ഒഴി​വു​ളള പി.ജി സീറ്റു​ക​ളി​ലേക്ക് 31 ന് സർവ​ക​ലാ​ശാല ആസ്ഥാ​ന​ത്തു​ളള സെനറ്റ് ഹാളിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തും. ഏതെ​ങ്കിലും കോളേ​ജു​ക​ളിൽ പ്രവേ​ശനം നേടി​ക്ക​ഴിഞ്ഞവരെയും നിശ്ചിത സമയം കഴിഞ്ഞ് ഹാജ​രാ​കു​ന്ന​വരെയും പരി​ഗ​ണി​ക്കി​ല്ല. വിവിധ കോളേ​ജു​ക​ളിലെ ഒഴി​വു​ക​ളുടെ വിവരം വെബ്‌സൈ​റ്റിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തും. ആഗസ്റ്റ് 31 ന് രാവിലെ 9 മണി മുതൽ 11 മണി വരെ​യാണ് രജി​സ്‌ട്രേ​ഷൻ സമ​യം. സർട്ടി​ഫി​ക്ക​റ്റു​കൾ ഹാജ​രാ​ക്കാൻ അധിക സമയം അനു​വ​ദി​ക്കി​ല്ല. ഓൺലൈൻ അപേ​ക്ഷ​യുടെ പ്രിന്റൗ​ട്ട്, അസൽ സർട്ടി​ഫി​ക്ക​റ്റു​കൾ എന്നിവ കൊണ്ടു​വ​ര​ണം. നിശ്ചിത സർവ​ക​ലാ​ശാല ഫീസായ 1040 രൂപ പ്രവേ​ശനം ലഭി​ച്ചാൽ ഉടൻ തന്നെ ഒടു​ക്കണം. ഇൻഡക്സ് മാർക്ക് അടി​സ്ഥാ​ന​മാക്കി ഒഴി​വു​ളള സീറ്റു​കൾ നിക​ത്തും.


ബിരുദ പ്രവേ​ശനം: സ്‌പോട്ട് അലോ​ട്ട്‌മെന്റ്
ഗവ/എയ്ഡഡ് കോളേ​ജു​ക​ളിലെ ഒഴി​വു​ളള യു.ജി സീറ്റു​ക​ളി​ലേക്ക് സെപ്തം​ബർ 2 ന് സർവ​ക​ലാ​ശാല ആസ്ഥാ​ന​ത്തു​ളള സെനറ്റ് ഹാളിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തും. ഏതെ​ങ്കിലും കോളേ​ജു​ക​ളിൽ പ്രവേ​ശനം നേടി​ക്ക​ഴിഞ്ഞവരെ പരി​ഗ​ണി​ക്കി​ല്ല. വിവിധ കോളേ​ജു​ക​ളിലെ ഒഴി​വു​ക​ളുടെ വിവരം വെബ്‌സൈ​റ്റിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തും. സെപ്തം​ബർ 2 ന് രാവിലെ 9 മണി മുതൽ 11 മണി വരെ​ ഹാജ​രാ​കു​ന്ന​വരെ മാത്രമേ പരി​ഗ​ണി​ക്കു​കയു​ള​ളൂ. ഓൺലൈൻ അപേ​ക്ഷ​യുടെ പ്രിന്റൗ​ട്ട്, അസൽ സർട്ടി​ഫി​ക്ക​റ്റു​കൾ എന്നിവ കരു​തണം. നിശ്ചിത സർവ​ക​ലാ​ശാല ഫീസായ 1860 രൂപ പ്രവേ​ശനം ലഭി​ച്ചാൽ ഉടൻ തന്നെ ഒടു​ക്കണം. ഇൻഡക്സ് മാർക്ക് അടി​സ്ഥാ​ന​മാക്കി ഒഴി​വു​ളള സീറ്റു​കളിലേക്ക് പ്രവേ​ശനം നട​ത്തും.


ബിരുദ പ്രവേ​ശനം:
സ്വാശ്രയ കോളേ​ജു​ക​ളിലെ പുതിയ കോഴ്സു​കൾക്ക് സ്‌പോട്ട് അലോ​ട്ട്‌മെന്റ്

സർവ​കലാശാല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടു​ളള സ്വാശ്രയ കോളേ​ജു​ക​ളായ ശ്രീനാ​രാ​യ​ണ​ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചേർത്ത​ല​യിൽ ബി.കോം (ഇ​ല​ക്ടീവ് കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ) ശ്രീ നാരാ​യ​ണ​ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നങ്ങ്യാർകു​ള​ങ്ങ​ര​യിൽ ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീ​ഡ്യു​വർ ആൻഡ് പ്രാക്ടീസ് (2a) ശ്രീനാ​രാ​യണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വർക്ക​ല​യിൽ ബി.കോം ഇല​ക്ടീവ് കോ ഓപ്പ​റേ​ഷ​നും, ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ചെമ്പ​ഴ​ന്തി​യിൽ ബി.​എ​സ് സി ജിയോ​ള​ജിയും അനു​വ​ദി​ച്ചി​രി​ക്കു​ന്നു. മേൽപ​റഞ്ഞ കോഴ്സു​ക​ളിലെ മെരിറ്റ് സീറ്റു​ക​ളുടെ സ്‌പോട്ട് അലോ​ട്ട്‌മെന്റ് സെപ്തംബർ 3 ന് സർവ​ക​ലാ​ശാല ആസ്ഥാ​ന​ത്തു​ളള സെനറ്റ് ഹാളിൽ നട​ത്തും. രാവിലെ 9 മണിക്കും 11 മണിക്കും ഇടയ്ക്ക് രജി​സ്റ്റർ ചെയ്യു​ന്ന​വരെ ആയി​രിക്കും പരി​ഗ​ണി​ക്കു​ക. അലോ​ട്ട്‌മെന്റ് ലഭി​ക്കു​ന്ന​വർ സർവ​ക​ലാ​ശാല പ്രവേ​ശന ഫീസായ 1860 (ജ​ന​റൽ), 940 (എ​സ്.സി/എസ്.​ടി) ഉടൻ തന്നെ ഒടു​ക്കണം. മേൽപ​റഞ്ഞ കോഴ്സു​ക​ളിലെ സ്‌പോട്ട് അലോ​ട്ട്‌മെന്റി​നു വേണ്ടി സർവ​ക​ലാ​ശാ​ല​യി​ലേക്ക് അപേ​ക്ഷ​കൾ അയ​യ്‌ക്കേണ്ട​​തി​ല്ല. നില​വിൽ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ഉള​ള​വർ അപേ​ക്ഷ​യുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് ഹാജ​രാ​ക്ക​ണം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ഇല്ലാ​ത്ത​വർ മാനേ​ജ്‌മെന്റ് ക്വോട്ട ലിങ്ക് വഴി രജി​സ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഹാജ​രാ​ക്ക​ണം. നിശ്ചിത സമയം കഴിഞ്ഞ് ഹാജ​രാ​കു​ന്ന​വരെ പരി​ഗ​ണി​ക്കില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.