തിരുവനന്തപുരം:ആശാവർക്കർമാരുടെ അക്കൗണ്ടിലേക്ക് 26400 രൂപ വരെ വന്നതായുള്ള പ്രചാരണം പച്ചക്കള്ളമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.
രണ്ടുമാസത്തെ ഓണറേറിയം അനുവദിച്ചെന്ന് സർക്കാർ പ്രഖ്യാപിച്ചത് ഒരു മാസത്തേത് മാത്രമാണ് നൽകിയത്. ഒരു മാസത്തെ ഓണറേറിയം എല്ലാവർക്കും ലഭിച്ചിട്ടുമില്ല. എന്നിട്ടും ഒരു മാസത്തെ ഓണറേറിയവും മൂന്ന് മാസത്തെ ഇൻസന്റീവും കുടിശികയാണ്.
സമരത്തിന് എതിരായി അധിക്ഷേപത്തിനും കള്ളപ്രചാരണത്തിനും പുറമേ ആധാർ വിവരങ്ങളും ശേഖരിക്കുന്നുണ്ടെന്നും ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |