മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് ഇവ പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിന്റെ പരിസരത്ത് നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് കേരളത്തിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |