തിരുവനന്തപുരം: ആശാ വർക്കർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി നടന്ന മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി കന്റോൺമെന്റ് പൊലീസിന്റെ നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.
ആശാ വർക്കർമാർക്ക് പുറമേ ഉദ്ഘാടകൻ ജോസഫ് സി. മാത്യു, കെ.ജി താര, എം. ഷാജർഖാൻ, ആര്‍. ബിജു, എം.എ ബിന്ദു, കെ.പി റോസമ്മ, ശരണ്യ രാജ്, എസ്. ബുർഹാൻ, എസ്. മിനി, ഷൈല കെ. ജോൺ എന്നിവര്‍ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഗതാഗത തടസം സൃഷ്ടിച്ച് നിയമവിരുദ്ധമായി ചെയ്യുന്ന സമരമായതിനാൽ അത് അവസാനിപ്പിക്കണമെന്ന്
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങാതെ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
മാർച്ച് മൂന്നിന് സെക്രട്ടേറിയറ്റ് പടിക്കൽ
നിന്നു നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് രാപകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും നാളെ കൊല്ലം കോഴിക്കോട് ജില്ലകളിൽ കളക്ടറേറ്റ് മാർച്ചും നടക്കും.
നടപടി സ്വീകരിക്കുമെന്ന നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഭീഷണി കത്ത് ആശാവർക്കർമാർ തള്ളിക്കളഞ്ഞെന്നും ഭാരവാഹികൾ പറഞ്ഞു.
തരൂർ സന്ദർശിച്ചു
സമരത്തിന് പിന്തുണയുമായി ശശി തരൂർ എം.പി ഇന്നലെ
സമരപ്പന്തലിലെത്തി. ആശമാരുടെ പ്രവർത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും ഓണറേറിയാം വർദ്ധിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോണും പിന്തുണയുമായി എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |