തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു. സമരത്തിലുള്ളവരെ ഭീഷണിപ്പെടുത്തി സർക്കാർ ഇറക്കിയ സർക്കുലർ ഇന്ന് രാവിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും കത്തിച്ച് പ്രതിഷേധിക്കും.
മഹിളാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കും. മാർച്ച് 3ന് തിരുവനന്തപുരം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്കും മറ്റു ജില്ലകളിൽ ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തുമെന്നും ലിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |