ഗവേഷക വിദ്യാർത്ഥി യൂണിയൻ 2024-25 തിരഞ്ഞെടുപ്പിന്റെ വിജ്ഞാപ
നം, വോട്ടർ പട്ടിക എന്നിവ വെബ്സൈറ്റിൽ. വോട്ടർ
പട്ടിക സംബന്ധിയായ തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവയ്ക്കുള്ള
അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മാർച്ച് 1 ന് 5 മണിക്കകം സർവകലാശാല രജി
സ്ട്രാർ/റിട്ടേർണിംഗ് ഓഫീസറിന് സമർപ്പിക്കണം.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ത്രിവത്സര എൽ എൽ.ബി (2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ 27 ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബി.വോക്ക് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് പുതിയ സ്കീം) പരീക്ഷകൾക്ക് 11 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.വോക്ക് (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് പുതിയ സ്കീം) പരീക്ഷകൾക്ക് 10 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ അഞ്ചുമുതൽ പത്തനംതിട്ട സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ നടക്കും.
ബി.എഫ്.എ ഒന്നാം വർഷം (2018 - 23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) അവസാന വർഷം (2021 അഡ്മിഷൻ റഗുലർ, 2018 -20 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഫെബ്രുവരി 2025) പരീക്ഷകളുടെ പ്രാക്ടിക്കൽ 10 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
ഓപ്പൺ യൂണിവേഴ്സിറ്റി:
ഒന്നാം സെമസ്റ്റർ പരീക്ഷാഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2023 ജൂലായ് അഡ്മിഷൻ ബാച്ച് III) മലയാളം/ ഇംഗ്ലീഷ്/ അറബിക്/ അഫ്സൽ-ഉൽ-ഉലമ/ ഹിന്ദി/ സംസ്കൃതം/ സോഷ്യോളജി/ ഫിലോസഫി/ ഹിസ്റ്ററി/ ഇക്കണോമിക്സ്/ ബി.ബി.എ/ ബി.കോം എന്നീ 12 യു.ജി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ മേയ് 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം www.sgou.ac.in ൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ ലോഗിനിൽ നിന്ന് സർവകലാശാലയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണ്ണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പിക്കും നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി erp.sgou.ac.in ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ചതിന് ശേഷം റീവാല്യുവേഷന് അപേക്ഷിക്കാൻ അവസരമില്ല. പുനർ മൂല്യനിർണയത്തിനായി മാർച്ച് 14ന് മുമ്പ് അപേക്ഷിക്കണം.
ഓർമിക്കാൻ...
1. സി.എ എക്സാം:- സീരീസ് 1, സീരീസ് 2 സി.എ പരീക്ഷയുടെ ബോർഡ് ഒഫ് സ്റ്റഡീസ് (BoS) ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://www.icai.org.
എം.ബി.എ പ്രവേശനം
തിരുവനന്തപുരം: മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ പ്രവേശനം ഇന്ന് രാവിലെ 11ന് നടത്തും. ബിരുദമാണ് യോഗ്യത. ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജമെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. പ്ലേസ്മെന്റ് സാകര്യവുമുണ്ട്. വിവരങ്ങൾക്ക്: www.kittsedu.org, 8129166616 .
അടിയന്തര
സേവനത്തിന്
112ൽ വിളിക്കാം
തിരുവനന്തപുരം: പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി 112ൽ വിളിക്കാം. കേരളത്തിൽ എവിടെ നിന്ന് 112ലേക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോൾ എത്തുക. ഉദ്യോഗസ്ഥർ സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് ജി.പി.എസ് സഹായത്തോടെ സന്ദേശം കൈമാറും. ഔട്ട് ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായതോ ആയ നമ്പരിൽ നിന്നുപോലും 112ലേക്ക് വിളിക്കാം. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പൊൽ ആപ്പിലെ എസ്.ഒ.എസ് ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.
പ്രമാണപരിശോധന
തിരുവനന്തപുരം: കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ)
(കാറ്റഗറി നമ്പർ 249/2022) തസ്തികയിലേക്ക് മാർച്ച് 3ന് പി.എസ്.സി ആസ്ഥാനത്ത്
പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
പി.എസ്.സി ചെയർമാന്റേയും
അംഗങ്ങളുടേയും ശമ്പളവർദ്ധന:
മുൻകാല പ്രാബല്യമില്ല
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനമനുസരിച്ച് സംസ്ഥാനത്തെ പി.എസ്.സി. ചെയർമാനും അംഗങ്ങൾക്കും പുതുക്കിയ ശമ്പളം നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. മുൻകാല പ്രാബല്യം നൽകിയിട്ടില്ല.2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് പരിഷ്കരണം .
2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം വർദ്ധിപ്പിക്കണമെന്നായിരുന്നു ആദ്യ നിർദ്ദേശം. എന്നാൽ അത്തരത്തിൽ വർദ്ധിപ്പിക്കുകയാണെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിശകലനത്തെ തുടർന്നാണ് നടപടി.2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകിയാൽ 35 കോടിയോളം രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകും. ഇതോടെയാണ് വർധനവ് 2025 ജനുവരി മുതലാക്കാൻതീരുമാനമായത്.
ഉത്തരവ് അനുസരിച്ച് ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ 2,24,100 രൂപയാണ് അടിസ്ഥാന ശമ്പളം. അംഗങ്ങൾക്ക് 2,19,090 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വീട്ടുവാടകയും (10,000 രൂപ) യാത്രാബത്തയും (5000 രൂപ) വർധിപ്പിച്ചിട്ടില്ല. എന്നാൽ കേന്ദ്രനിരക്കിൽ 42 ശതമാനം ക്ഷാമബത്ത നൽകും ഡിഎ കൂടി അനുവദിക്കുന്നതോടെ ചെയർമാന് 3,18,222 രൂപയും അംഗങ്ങൾക്ക് 3,11,108 രൂപയുമാണ് ശമ്പളം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |