ലോസാഞ്ചലസ്: 97-ാമത് ഓസ്‌കാർ പുരസ്‌കാര വിതരണം ആരംഭിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 5.30ഓടെ ലോസാഞ്ചലസിലെ ഡോൾബി തീയേറ്ററിലാണ് അവാർഡ് വിതരണം ആരംഭിച്ചത്. ഓസ്‌കാർ നിശയിൽ ആദ്യമായി അമേരിക്കൻ കൊമേഡിയൻ കോനൻ ഒബ്രയാൻ അവതാരകനായി എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. റോബർട്ട് ഡൗണി ജൂനിയർ, സ്‌കാർലറ്റ് ജൊഹാൻസൺ, എമ്മ സ്‌റ്റോൺ, ഓപ്ര വിൻഫ്രി എന്നിവർ സഹ അവതാരകരായി.
മികച്ച സിനിമ വിഭാഗത്തിൽ മത്സരിക്കുന്ന 10 ചിത്രങ്ങളിൽ ഷാക് ഒഡിയയുടെ സ്‌പാനിഷ് മ്യൂസിക്കൽ 'എമിലിയെ പെരസ്' 13 നോമിനേഷനുകൾ നേടിയിട്ടുണ്ട്. എ റിയൽ പെയ്‌ൻ എന്ന ചിത്രത്തിലെ അഭിനയത്തിന് കിയേരൻ കുൽക്കിൻ സഹനടനുള്ള പുരസ്‌കാരം നേടി. ലാത്വിയൻ ചിത്രമായ ഫ്ളോ മികച്ച അനിമേഷൻ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പ്രളയത്തെ തുടർന്ന് വീട് നഷ്‌ടപ്പെട്ട് ഒരു ബോട്ടിൽ എത്തിച്ചേർന്ന പൂച്ചയുടെ കഥയാണ് ഫ്ളോ. ലാത്വിയയിൽ നിന്ന് ഓസ്‌കാർ നേട്ടം ആദ്യമായി കൈവരിച്ച ചിത്രംകൂടിയായി ഇത്.
ഡയറക്‌ടേഴ്‌സ് ഗിൽഡ്, പ്രൊഡക്ഷൻ ഗിൽഡ് പുരസ്‌കാരങ്ങൾ നേടിയ ശ്രദ്ധേയചിത്രം അനോറയ്‌ക്ക് മികച്ച ഒറിജിനൽ തിരക്കഥയ്‌ക്കുള്ള അവാർഡ് ലഭിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ തിരക്കഥാകൃത്ത് ഷോൻ ബേക്കർ തന്റെ ഈ വിജയം ലൈംഗിക തൊഴിലാളി സമൂഹത്തിന് സമർപ്പിക്കുന്നതായി പറഞ്ഞു. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരവും ഇതേ ചിത്രത്തിന് ഷോൻ നേടി.
hell yes to this moment in Sean Baker's Oscar speech for Anora's screenplay:
— Spencer Althouse (@SpencerAlthouse) March 3, 2025
"I want to thank the sex worker community. They have shared their stories. They have shared life experiences with me over the years. My deepest respect. Thank you. I share this with you!" pic.twitter.com/WOeYdPRWIC
ദ ഷാഡോ ഓഫ് സൈപ്രസ് മികച്ച ആനിമേറ്റഡ് ഷോർട്‌ഫിലിമായി. എമിലിയ പെരസ് എന്ന ചിത്രത്തിലെ അഭിനയത്തിന് സോയി സൽഡാന മികച്ച സഹനടിയ്‌ക്കുള്ള പുരസ്‌കാരം നേടി. വിക്ക്‌ഡ് എന്ന ചിത്രത്തിലെ വസ്‌ത്രാലങ്കാരത്തിന് പോൾ ടേസ്‌വെൽ ഓസ്‌കാർ വിജയിയായി. ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനാണ് പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |