തിരുവനന്തപുരം: താമരശേരിയിൽ വിദ്യാർത്ഥികൾ മർദ്ദിച്ച് ഷഹബാസ് എന്ന 15കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ക്രൈമിനെ അമർച്ച ചെയ്യാൻ വ്യക്തി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പിണറായി വിജയൻ എന്ന താങ്കൾ ഇന്നലെകളിൽ നിർവ്വഹിച്ച പങ്കെന്താണെന്ന് വിടി ബൽറാം ചോദിച്ചു. സർക്കാരിന്റെ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളെക്കുറിച്ച് നിയമസഭയിൽ അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബൽറാമിന്റെ വിമർശനം. ഷബഹാസ് വധം അതീവ ഗൗരവമുള്ള വിഷയമാണെന്നും പൊതുസമൂഹം ചർച്ച ചെയ്യേണ്ടതാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
വിടി ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം
പൊതു സമൂഹത്തിന്റെ ചർച്ചകൾ ആ വഴിക്ക് നടന്നോട്ടെ. താങ്കൾ സർക്കാരിന്റെ നടപടികളെക്കുറിച്ച് സംസാരിക്കൂ മിസ്റ്റർ മുഖ്യമന്ത്രീ. വയലൻസിനെ നിരുത്സാഹപ്പെടുത്താൻ, അക്രമികളെ തള്ളിപ്പറയാൻ, ക്രൈമിനെ അമർച്ച ചെയ്യാൻ, വ്യക്തി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പിണറായി വിജയൻ എന്ന താങ്കൾ ഇന്നലെകളിൽ നിർവ്വഹിച്ച പങ്കെന്താണ്, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |