SignIn
Kerala Kaumudi Online
Sunday, 20 October 2019 7.46 PM IST

കേരള യൂണി​...

kerala-university
kerala university

പ്രാക്ടി​ക്കൽ

അഞ്ചാം സെമ​സ്റ്റർ ബി.​ടെക് കമ്പ്യൂ​ട്ടർ സയൻസ് ആൻഡ് എൻജിനിയ​റിംഗ് ബ്രാഞ്ചിന്റെ (2008 സ്‌കീം) 'ഒബ്ജക്റ്റ് ഓറി​യന്റഡ് പ്രോഗ്രാ​മിംഗ് ലാബ്', 'ആപ്ലി​ക്കേ​ഷൻ സോഫ്ട്‌വെയർ ഡെവ​ല​പ്‌മെന്റ് ലാബ്', പ്രാക്ടി​ക്കൽ യഥാ​ക്രമം 3, 5 തീയ​തി​ക​ളിൽ ശ്രീ ചിത്തിര തിരു​നാൾ കോളേജ് ഒഫ് എൻജിനി​യ​റിം​ഗ്, പാപ്പ​നം​കോ​ട്, തിരു​വ​ന​ന്ത​പു​രത്ത് നട​ത്തും.

ഹാൾടി​ക്കറ്റ്

ഒന്നാം സെമ​സ്റ്റർ 2000 സ്‌കീം - ഫുൾടൈം, ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമ​സ്റ്റ​റു​ക​ളുടെ (2000 സ്‌കീം - പാർട്ട് ടൈം), ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമ​സ്റ്റ​റു​ക​ളുടെ (2003 സ്‌കീം - ഈവ​നിം​ഗ്), ഒന്ന്, രണ്ട് സെമ​സ്റ്റ​റു​ക​ളുടെ (2006 സ്‌കീം - പാർട്ട് ടൈം) മേഴ്സി​ചാൻസ് എം.​ബി.എ ഡിഗ്രി പരീ​ക്ഷ​ക​ളുടെ ഹാൾടി​ക്കറ്റ് 3 മുതൽ സർവ​ക​ലാ​ശാ​ല​യിൽ നിന്നു കൈപ്പ​റ്റണം. പരീ​ക്ഷാ​കേന്ദ്രം ഐ.​എം.കെ കാര്യ​വട്ടം കാമ്പ​സ്.


സ്‌പെഷ്യൽ ക്ലാസ്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം മൂന്നാം സെമ​സ്റ്റർ ബി.എ ഇക്ക​ണോ​മിക്സ് ഫൗണ്ടേ​ഷൻ കോഴ്സ് ഇൻഫൊ​മാ​റ്റിക്സ് പ്രാക്ടി​ക്കൽ ക്ലാസു​ക​ളിൽ പങ്കെ​ടു​ക്കാൻ സാധി​ക്കാ​തി​രുന്ന വിദ്യാർത്ഥി​കൾക്കായി 6 ന് പാളയം എസ്.ഡി.ഇ കമ്പ്യൂ​ട്ടർ ലാബിൽ സ്‌പെഷ്യൽ ക്ലാസ് നട​ത്തും.

പരീ​ക്ഷാ​ഫലം

രണ്ടാം വർഷ ബി.​ബി.എ (ആ​ന്വൽ സ്‌കീം പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 30 വരെ അപേ​ക്ഷി​ക്കാം.


പരീ​ക്ഷാ​ഫീസ്

23 ന് ആരം​ഭി​ക്കുന്ന നാലാം സെമ​സ്റ്റർ യൂണി​റ്ററി എൽ എൽ.ബി (മൂന്ന് വർഷം) പരീ​ക്ഷയ്ക്ക് രജി​സ്റ്റർ ചെയ്യേണ്ട വിദ്യാർത്ഥി​ക​ളിൽ പുനർമൂ​ല്യ​നിർണ​യ​ത്തിന് അപേ​ക്ഷിച്ച വിദ്യാർത്ഥി​കൾക്ക് 7 വരെ പിഴ കൂടാതെ അപേ​ക്ഷി​ക്കാം.


കെ മാറ്റ് കേരള 2020

എ.​ബി.എ പ്രവേ​ശ​ന​ത്തിന് അർഹത നേടു​ന്ന​തിന് വേണ്ടി​യു​ളള പ്രവേ​ശന പരീ​ക്ഷ​യായ കെ മാറ്റ് കേര​ള ഡിസം​ബർ 1 ന് നട​ത്തും. കേരള യൂണി​വേ​ഴ്സിറ്റി ഒഫ് ഫിഷ​റീസ് ആൻഡ് ഓഷൻ സ്റ്റഡീസിന്റെ (കു​ഫോ​സ്) ആഭി​മു​ഖ്യ​ത്തിലും പ്രവേ​ശ​ന​മേൽനോട്ട സമി​തി​യുടെ നിയ​ന്ത്ര​ണ​ത്തി​ലു​മാണ് കെ മാറ്റ് കേരള 2020 നട​ത്തു​ന്ന​ത്. അപേ​ക്ഷ​കൾ ഓൺലൈ​നായി സമർപ്പി​ക്കാം. അപേ​ക്ഷ​കൾ സമർപ്പി​ക്കു​ന്ന​തിനും വിശദ വിവ​ര​ങ്ങൾക്കും kmatkerala.in സന്ദർശി​ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പി​ക്കേണ്ട അവ​സാന തീയതി നവം​ബർ 10 വൈകിട്ട് 4 മണി. അപേ​ക്ഷാ​ഫീസ്: ജന​റൽ വിഭാ​ഗ​ത്തിന് 1000 രൂപയും എസ്.സി/എസ്.ടി വിഭാ​ഗ​ത്തിന് 750 രൂപയുമാണ്. കെമാറ്റ് കേര​ള, സി മാറ്റ്, ക്യാറ്റ് പ്രവേ​ശന പരീ​ക്ഷ​ക​ളിൽ ഏതെ​ങ്കിലും ഒന്നിൽ അർഹത നേടു​ന്ന​വർക്ക് മാത്രമേ കേര​ള​ത്തിലെ എല്ലാ സർവ​ക​ലാ​ശാ​ല​ക​ളിലും അതിനു കീഴി​ലു​ളള എം.​ബി.എ കോളേ​ജു​ക​ളിലും പ്രവേ​ശനം ലഭി​ക്കു​ക​യു​ള​ളൂ. അവ​സാന വർഷ ബിരുദ വിദ്യാർത്ഥി​കൾക്കും കെ മാറ്റ് പ്രവേ​ശന പരീ​ക്ഷയ്ക്ക് അപേ​ക്ഷി​ക്കാം. കൂടു​തൽ വിവ​ര​ങ്ങൾക്ക് ഫോൺ: 0471 - 2335133.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.