ശംഖുംമുഖം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കൊല്ലം സ്വദേശിയെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. പ്രതിയുടെ പേരുവിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
ദുബായിൽ നിന്ന് ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തിലും വയറിനുള്ളിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വൈദ്യസഹായത്തോടെ സ്വർണം പുറത്തെടുത്തു.
കഴിഞ്ഞ കുറെ മാസങ്ങളായി തിരുവനന്തപുരം വിമാനത്താവളം വഴി സ്ത്രീകളെ കാരിയർമാരായി ഉപയോഗിച്ച് കുറഞ്ഞ അളവിൽ കൂടുതൽ സ്വർണം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട് തഞ്ചാവൂർ സ്വദേശി മാലതി രാജ, തിരുച്ചിറപ്പള്ളി സ്വദേശി അൻബരസി മനോഹരൻ എന്നിവർ ചേർന്ന് 481.24 ഗ്രാം സ്വർണം ആഭരണങ്ങളാക്കി ശരീരത്തിൽ ധരിച്ചും കടത്താൻ ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |