കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ മാതാവും റിട്ട. ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് കെ.എ. നായരുടെ ഭാര്യയുമായ ചന്ദ്രലേഖ നായർ (80) നിര്യാതയായി. സംസ്കാരം നടത്തി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ കുടുംബത്തിനൊപ്പം എറണാകുളം ദിവാൻസ് റോഡിലെ 'അവലോണി"ലായിരുന്നു താമസം. ഹൈക്കോടതി മുൻ രജിസ്ട്രാർ ടി.എം.കൃഷ്ണൻ നമ്പ്യാരുടെയും സരോജിനിഅമ്മയുടേയും മകളായ ചന്ദ്രലേഖ ഗിരിനഗർ 135 നമ്പ്യാർ ഹൗസിലാണ് ജനിച്ചുവളർന്നത്.
മകൾ: പ്രമീള നമ്പ്യാർ(ബംഗളൂരു). മരുമക്കൾ: വിനോദ് നമ്പ്യാർ (നാഷണൽ ഹെഡ്, മോർ റീട്ടെയ്‌ൽ പ്രൈവറ്റ് ലിമിറ്റഡ്), ഇന്ദു നമ്പ്യാർ. കൊച്ചുമക്കൾ: ഗോപിക നമ്പ്യാർ,ദേവിക നമ്പ്യാർ,അഖില നമ്പ്യാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |