സൈക്ലിംഗ് ടെസ്റ്റ്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 105/2022) തസ്തികയിലേക്ക് 11 ന് രാവിലെ 7 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റ് നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളും സൈക്കിളും സഹിതം രാവിലെ 6.30 ന് ഹാജരാകണം. ഫോൺ: 0471 2546442 .
അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 215/2023) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 7 ന് പി.എസ്.സി. ആസ്ഥാന ഓഫീസിലും ചും 26, 27, 28 തീയതികളിൽ പി.എസ്.സി. ഇടുക്കി ജില്ല ഓഫീസിലും രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് 11, 12 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |