മൂന്ന്, നാല് സെമസ്റ്റർ എം.എ. മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ എം.കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ എം.കോം. പ്രൈവറ്റ് രജിസ്ട്രഷൻ (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്സി എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്), ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് , ബി.എസ്സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ മ്യൂസിക്, ബി.പി.എ. മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ. ഡാൻസ്, ബി.ബി.എ. ലോജിസ്റ്റിക്സ്, ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്സി. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ. ബി.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് (സി.ബി.സി.എസ് സ്പെഷ്യൽ റീഅപ്പിയറൻസ് 2022 അഡ്മിഷൻ ബാച്ചിലെ തോറ്റ വിദ്യാർത്ഥികൾക്ക് മാത്രം ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 12 ന് മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ മാസ്റ്റേഴ്സ് ഒഫ് ഹോട്ടൽ മാനേജ്മെന്റ് (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീഅപ്പിയറൻസും ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളേജിൽ നടക്കും.
വൈവവോസി
ആറാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു (പുതിയ സ്കീം2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രോജക്ട് വൈവവോസി ഏപ്രിൽ ഏഴ് മുതൽ നടക്കും.
ഓപ്പൺ യൂണിവേഴ്സിറ്റി
യു.ജി പരീക്ഷാ ഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2022 അഡ്മിഷൻ -ബാച്ച് I ) മലയാളം/ ഇംഗ്ലീഷ്/ അറബിക്/ ഹിന്ദി/ സംസ്കൃതം 5 യു.ജി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ മേയ് 2024 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചശേഷം ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാനും നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ച ശേഷം റീവാല്യുവേഷന് അപേക്ഷിക്കാൻ അവസരമുണ്ടായിരിക്കില്ല. പുനർമൂല്യനിർണയത്തിന് 22ന് മുമ്പ് അപേക്ഷിക്കണം.
11 എം.ബി.ബി.എസ് സീറ്റുകൾ
ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ ബിരുദധാരികൾക്ക്
എൻ.ആർ.ഐ ക്വോട്ടയിൽ നൽകേണ്ട രേഖകൾ പുതുക്കി
തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജുകളിൽ 11 എം.ബി.ബി.എസ് സീറ്രുകൾ ആയുർവേദ, ഹോമിയോപതി , സിദ്ധ ,യുനാനി ബിരുദദാരികൾക്കായി നീക്കിവച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഈ സീറ്റുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി നീറ്റിൽ ഉയർന്ന റാങ്ക് നേടുന്നവർക്കായിരിക്കും പ്രവേശനം നൽകുക. നേരത്തേ ആയൂർവേദ, ഹോമിയോ ബിരുദധാരികൾക്കായിരുന്നു ഈ സീറ്റ് സംവരണം. ഈ സീറ്റുകളിൽ അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, ഇന്റേർൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ 10ന് വൈകിട്ട് 5നകം ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു.
എൻ.ആർ.ഐ ക്വോട്ടയിൽ അപേക്ഷിച്ചവർ എൻ.ആർ.ഐ ക്ലെയിം ലഭിക്കുന്നതിനായി അപ്ലോഡ് ചെയ്യേണ്ട രേഖകൾ പരിഷ്കരിച്ചിട്ടുണ്ട്. സിവിൽ ഐ.ഡി റസിഡന്റ് പെർമിറ്റ്, റസിഡന്റ് ഐ.ഡി, വിസ അടക്കമുള്ള രേഖകൾ വിസയുടെ കാലാവധി പരാമർശിക്കുന്ന രേഖകളായി പരിഗണിക്കും. ഇന്ത്യൻ എംബസിയോ കോൺസുൽ ജനറലോ സാക്ഷ്യപ്പെടുത്തിയ രേഖകളിൽ വിസ കാലാവധിയുണ്ടെങ്കിൽ അവയും പരിഗണിക്കും. സ്പോൺസറുടെ വിസയിൽ തൊഴിലിന്റെ സ്ഥാനത്ത് ഹൗസ് വൈഫ്, സ്റ്രുഡന്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അധികൃതർ സാക്ഷ്യപ്പെടുത്തിയ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് നൽകിയാൽ അത് പരിഗണിക്കും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
കുസാറ്റിൽ എം. വോക്
കൊച്ചി: കുസാറ്റിൽ എം. വോക് സോഫ്റ്റ്വേർ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ബാങ്കിംഗ് & ഫിനാൻസ് പ്രോഗ്രാമുകൾക്ക് 10 വരെ അപേക്ഷിക്കാം.
ഐ.ടി, സി.എസ്, ഇ.സി എന്നിവയിലൊന്നിൽ 50% മാർക്കോടെ എൻജിനിയറിംഗ് ബിരുദം പൂർത്തിയാക്കിയവർക്കും അല്ലെങ്കിൽ, ബി.എസ്സി/ബി.സി.എ (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫോർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/സോഫ്റ്റ്വേർ ഡെവലപ്മെന്റ്) അല്ലെങ്കിൽ, 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി. വോക് ബിരുദമുള്ളവർക്കും സോഫ്റ്റ്വേർ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദമുള്ളവർക്ക് ബാങ്കിംഗ് & ഫിനാൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം.
ബിസിനസ് പ്രോസസ് & ഡേറ്റ അനലറ്റിക്സ് പ്രോഗ്രാം ബി. വോക്കിനും ഇപ്പോൾ അപേക്ഷിക്കാം.
വെബ്സൈറ്റ്: admissions.cusat.ac.in. ഫോൺ: 9446041325.
റീഫണ്ട് : വിവരങ്ങൾ പരിശോധിക്കാം
എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് റീഫണ്ടിന് അർഹതയുള്ളവർക്ക് വിവരങ്ങൾ പരിശോധിക്കാൻ അവസരം. അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും വിദ്യാർത്ഥികളുടെ ഇമെയിലിൽ അയച്ചിട്ടുണ്ട്. പരാതികൾ 11ന് വൈകിട്ട് 5നകം dteplacementsection@gmail.com ഇമെയിലിൽ അറിയിക്കണം.
എം.ബി.എ എൻട്രൻസ് ഫലം
എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയുടെ ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിജ്ഞാപനം വെബ്സൈറ്റിൽ.
കീം: കൂടുതൽ കോഴ്സുകൾ കൂട്ടിച്ചേർക്കാം
തിരുവനന്തപുരം: എൻജിനിയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് അപേക്ഷിച്ചവർക്ക് കൂടുതൽ കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം. ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ പരീക്ഷയിൽ യോഗ്യത നേടണം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നവർ നീറ്റ് യോഗ്യത നേടണം. www.cee.kerala.gov.in വെബ്സൈറ്റിൽ 12ന് വൈകിട്ട് 5വരെ കോഴ്സുകൾ കൂട്ടിച്ചേർക്കാം.
എൻട്രൻസ്: കൂടുതൽ സെന്ററുകൾ ചേർക്കാം
തിരുവനന്തപുരം: എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ബഹ്റൈൻ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ഇന്ത്യയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കാൻ അവസരം. രണ്ടു മുതൽ 8 വരെയുള്ള ഓപ്ഷനുകളായാണ് ഇത് കൂട്ടിച്ചേർക്കാനാവുക. ഇതിന് 12ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യമുണ്ടാവും. പുതിയ പരീക്ഷ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നതിന് വെബ്സൈറ്റിൽ ‘KEAM 2025- Application’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പറും, പാസ്വേഡും നൽകി ലോഗിൻ ചെയ്ത് ഹോം പേജിൽ പ്രവേശിച്ച് ‘Add Centre’ എന്ന മെനു ക്ലിക്ക് ചെയ്യണം. ഹെൽപ് ലൈൻ : 04712525300, 2332120, 2338487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |