കൊല്ലം : 75 പ്രായപരിധി , അനാരോഗ്യം എന്നീ ഘടകങ്ങൾ പരിഗണിച്ച് സി.പി.എം സംസ്ഥാന സമിതിയിൽ നിന്ന് ഇരുപതോളം പേർ ഒഴിയാൻ സാദ്ധ്യത. പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിലും ചില നേതാക്കളെ ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. എ.കെ. ബാലൻ, പി.കെ. ശ്രീമതി, ആനാവൂർ നാഗപ്പൻ, പി. രാജേന്ദ്രൻ, കെ. വരദരാജൻ, എൻ.ആർ, ബാലൻ, പി. നന്ദകുമാർ, എം.എം. വർഗീസ്, ഗോപി കോട്ടമുറിക്കൽ, എസ്, ശർമ്മ, എം.വി. ബാലകൃഷ്ണൻ, എം.കെ. കണ്ണൻ, സി.എം. ദിനേശ്‌മണി, കെ. രാജഗോപാൽ, എസ്. രാജേന്ദ്രൻ തുടങ്ങിയവർ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെടും.
എറണാകുളത്ത് നിന്നുള്ള ചന്ദ്രൻപിള്ളയെ (68) അനാരോഗ്യം കാണിച്ച് ഒഴിവാക്കാൻ സാദ്ധ്യതയുണ്ട്, 2025 ജനുവരി എന്നത് കണക്കാക്കുമ്പോൾ സാങ്കേതികമായി പ്രായം 75 പൂർത്തിയാകാത്ത നേതാക്കളെ തുടരാൻ അനുവദിച്ചേക്കും. ആറു ജില്ലകളിലെ പുതിയ ജില്ലാ സെക്രട്ടറിമാരും സംസ്ഥന സമിതിയിലെത്തും, കെ.വി. അബ്ദു( ഖാദർ (തൃശൂർ), വി.പി. അനിൽകുമാർ (മലപ്പുറം), കെ.റഫീഖ് (വയനാട് ), എം. മെഹബൂബ് (കോഴിക്കോട്), എം. രാജഗോപാൽ (കാസർകോട്) എന്നിവർ സംസ്ഥാന സമിതിയിലെത്തും.
ഇവരെ കൂടാതെ മന്ത്രി ആർ. ബിന്ദു, വി.കെ. സനോജ്, ജെയ്ക് സി. തോമസ്, എൻ. സുകന്യ, എസ്. ജയമോഹൻ, ടി.ആർ, രഘുനാഥ് , ജോർജ് മാത്യു, ഐ.ബി. സതീഷ്, എച്ച്. സലാം, യു.പി. ജോസഫ്, ജോൺ ഫെർണാണ്ടസ്, പുഷ്പദാസ്, ടി.ആർ. രഘുനാഥ് , പി.കെ. ഹരികുമാർ, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്. ബാബുജാൻ, കെ. പ്രസാദ്, ജോർജ് മാത്യു, എക്സ്, ഏണസ്റ്റ്, കെ.എസ്. സുനിൽകുമാർ എന്നിവരാണ് സംസ്ഥാന സമിതിയിൽ എത്താൻ സാദ്ധ്യതയുള്ള പുതുമുഖങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |