മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്. സോഷ്യൽ മീഡിയയിലും ഹണി റോസ് വളരെ സജീവമാണ്.
ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും താരത്തിന്റെ വീഡിയോകൾ ഏറെ വെെറലാണ്. ട്രിവാൻഡ്രം ലോഡ്‌ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ഇട്ടിമാണി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സമീപകാലത്ത് ബാലയ്യയോടൊപ്പം വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയിലും ഹണി ചുവടുറപ്പിച്ചു.
അടുത്തിടെ തനിക്കെതിരെ ലെെംഗിക അധിക്ഷേപം നടത്തിയവർക്കെതിരെ നടി പരാതി നൽകിയതും മറ്റും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ താൻ വച്ചുകെട്ടിനടക്കുന്നുവെന്ന് പറയുന്നവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റ പ്രതികരണം. വച്ചുകെട്ടിയാണ് നടി പലയിടത്തും പോകുന്നതെന്ന് ചിലർ പറയുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരക ചോദിക്കുമ്പോളാണ് താരം മറുപടി നൽകിയത്.
'വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം. ഇനി ഞാൻ വച്ചുകെട്ടി പോയാൽ അത് ആരെയാണ് ബാധിക്കുന്നത്?. അത് എന്നെ ബാധിച്ചാൽ പോരെ. ഇതൊക്കെ ഇവരെ എങ്ങനെയാണ് ബാധിക്കുന്നത്. എന്റെ ശരീരത്തിൽ ഞാൻ 100 ശതമാനം അഭിമാനിക്കുന്നു. ഇനി എനിക്ക് വച്ചുകെട്ടണമെന്ന് തോന്നിയാൽ വച്ചുകെട്ടാനും എനിക്ക് അധികാരവും അവകാശവുമുണ്ട്. ഞാൻ എന്റെ ശരീരത്തിലല്ലേ ചെയ്യുന്നത്. വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ? ഇത് എന്ത് വൃത്തികേടാണ്. ഇതൊക്കെ ഞാൻ എങ്ങനെ തെളിയിക്കും. നിയമം നിയമത്തിന്റെ ജോലി ചെയ്യും. മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ ശ്രമിക്കുക. ഒരു സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്ന് മനസിലാക്കണം. എന്റെ ശരീരത്തിൽ എനിക്ക് എന്ത് ചെയ്യാനും അവകാശമുണ്ട്' - ഹണി റോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |