തിരുവനന്തപുരം: പട്ടിക ജാതി,പട്ടിക വർഗ്ഗ വിഭാഗങ്ങളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അനീതിയിലും അവഗണനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് 13ന് രാവിലെ 10ന് എറണാകുളം എ.വൈ ഹാളിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് കൺവീനർ എം.എം ഹസൻ അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി,പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്,രമേശ് ചെന്നിത്തല,എം.എം ഹസൻ,ഷിബു ബേബിജോൺ,പി.എം.എ സലാം,അനൂപ് ജേക്കബ്, മാണി സി കാപ്പൻ,ജിദേവരാജൻ, അഡ്വ.രാജൻബാബു,എം.പിമാരായ ബെന്നി ബെഹ്നാൻ,ഹൈബി ഈഡൻ തുടങ്ങിയവരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |