ശിവഗിരി: ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും കഴിഞ്ഞ ദിവസം ശിവഗിരിയിൽ മഹാഗുരുപൂജ നടത്തി. ലോകത്ത് ആദ്യമായി ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചത് ഇവിടെയായിരുന്നു. ഗുരുദേവൻ സശരീരനായിരിക്കെയായിരുന്നു ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത്. നിരവധി ക്ഷേത്രങ്ങളും എസ്.എൻ.ഡി.പി യോഗം ശാഖകളും ഗുരുക്ഷേത്രങ്ങളും വിശേഷാൽവേളകളിൽ ശിവഗിരിയിൽ മഹാഗുരുപൂജ നടത്താറുണ്ട്. പൂജയ്ക്കായി ബന്ധപ്പെടേണ്ട നമ്പർ:9447551499
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |