കൊല്ലം: 17കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഏരൂർ കരിമ്പിൻകോണത്താണ് സംഭവം. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയ ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പൊലീസിനെ ഉൾപ്പെടെ വിവരമറിയിച്ചു. ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇന്നലെ വൈകിട്ട് കുട്ടി ആരെയോ ഫോണിൽ വിളിച്ച് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. ഇന്നലെ സ്‌കൂളിൽ ചില കൂട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോൺ ഉൾപ്പെടെ പരിശോധിച്ച് ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |