SignIn
Kerala Kaumudi Online
Tuesday, 17 September 2019 6.38 PM IST

ആ സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്, പ്രൊ​​​ഫ​​​ഷ​​​ൻ​​​ ​​​തു​​​ട​​​രാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല

mridula-warrier

ഒ​രു​ ​ന​ല്ല​ ​താ​​​രാ​​​ട്ടു​പാ​​​ട്ട് ​​​ ​കേ​​​ട്ട​​​ ​​​ ​സു​​​ഖ​​​മാ​​​ണ് ​​​ ​മൃ​​​ദു​​​ല​​​യു​​​ടെ​​​ ​​​പാ​​​ട്ടി​​​നും​​​ ​​​സം​​​സാ​​​ര​​​ത്തി​​​നും.​​​ ​​​കേ​​​ട്ടാ​​​ലും​​​ ​​​കേ​​​ട്ടാ​​​ലും​​​ ​​​വീ​​​ണ്ടും​​​ ​​​കേ​​​ൾ​​​ക്കാ​​​ൻ​​​ ​​​കൊ​​​തി​​​ക്കു​​​ന്ന​​​ ​​​അ​ത്ര​യും​ ​ആ​ർ​ദ്ര​മാ​യ​ ​ശ​​​ബ്‌​ദം.​​​ ​​​ഓ​​​ർ​​​മ്മ​​​വ​​​ച്ച​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ൽ​​​ ​​​മൃ​​​ദു​​​ല​​​യ്ക്കൊ​​​പ്പം​​​ ​​​സം​​​ഗീ​​​ത​​​മു​​​ണ്ട്.​​​ ​​​അ​​​ച്‌​ഛ​ന്റെ​യും​ ​അ​മ്മ​യു​ടെ​യും​ ​താ​രാ​ട്ടു​പാ​ട്ടാ​യും​ ​ഏ​ട്ട​ന്റെ​ ​സ്‌​നേ​ഹ​മാ​യും​ ​കൂ​ടെ​ ​വ​ന്ന​ ​സം​ഗീ​തം​ ​പി​ന്നെ​ ​ഒ​രി​ക്ക​ലും​ ​മൃ​ദു​ല​യെ​ ​വി​ട്ടു​പോ​യി​ല്ല​ ​എ​ന്നു​ ​പ​റ​യാം.​ ​സം​​​ഗീ​​​തം​​​ ​​​എ​​​പ്പോ​​​ഴാ​​​ണ് ​​​കൂ​​​ടെ​​​ ​​​കൂ​​​ടി​​​യ​​​ത് ​​​എ​ന്നു​ ​ചോ​​​ദി​​​ച്ചാ​​​ൽ​​​ ​​​മൃ​​​ദു​​​ല​​​യ്‌​ക്ക് ​​​മ​​​റു​​​പ​​​ടി​​​യി​​​ല്ല.​​​ ഇ​​​ന്നി​​​പ്പോൾ ഒ​​​രു​​​ ​​​പി​​​ടി​​​ ​​​മ​​​നോ​​​ഹ​​​ര​​​ഗാ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​ശ​​​ബ്‌​ദ​​​മാ​​​കാ​​​ൻ​​​ ​​​മൃ​​​ദു​​​ല​​​യ്‌​ക്ക് ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ഒ​​​ടു​​​വി​​​ൽ​​​ ​​​മൃ​​​ദു​​​ല​​​യെ​​​ത്തി​​​യ​​​ത് ​​​അ​​​തി​​​മ​​​നോ​​​ഹ​​​ര​​​ങ്ങ​​​ളാ​​​യ​​​ ​​​ര​​​ണ്ട് ​​​ക​​​വ​​​ർ​​​ ​സോം​​​ഗു​​​ക​​​ളു​​​മാ​​​യാ​​​ണ്.​​​ ​​​ആ​​​ലാ​​​പ​​​നം​​​ ​​​കൊ​​​ണ്ടും​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​കൊ​​​ണ്ടും​​​ ​​​ക​​​ണ്ണി​​​നും​​​ ​​​കാ​​​തി​​​നും​​​ ​​​വി​​​രു​​​ന്നൊ​​​രു​​​ക്കി​​​യ​​​ ​​​ആ​​​ ​​​പാ​​​ട്ടു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​മൃ​​​ദു​​​ല​​​ ​​​സം​​​സാ​​​രി​​​ച്ചു​​​ ​​​തു​​​ട​​​ങ്ങി.

'​​​'​​​ആ​​​ദ്യ​​​മാ​​​യാ​​​ണ് ​​​ഒ​​​രു​​​ ​​​ക​​​വ​​​ർ​​​ ​​​സോം​​​ഗ് ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​നേ​​​ര​​​ത്തേ​​​ ​​​ആ​​​ഗ്ര​​​ഹി​​​ച്ചു​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ഒ​​​രു​​​ ​​​കാ​​​ര്യ​​​മാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ത്.​​​ ​​​ഒ​​​രു​​​ ​​​പാ​​​ട്ട് ​​​മാ​​​ത്ര​​​മാ​​​യി​​​ട്ട​​​ല്ലാ​​​തെ​​​ ​​​പ​​​ര​​​സ്‌​പ​​​രം​​​ ​​​ചേ​​​ർ​​​ന്നു​​​ ​​​പോ​​​കു​​​ന്ന​​​ ​​​ര​​​ണ്ട് ​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​ഒ​​​രു​​​മി​​​ച്ച് ​​​ചേ​​​ർ​​​ത്ത് ​​​ചെ​​​യ്യാം​​​ ​​​എ​​​ന്ന​​​ത് ​​​ഒ​​​രു​​​ ​​​ന​​​ല്ല​​​ ​​​ആ​​​ശ​​​യ​​​മാ​​​യി​​​ ​​​തോ​​​ന്നി.​​​ ​​​അ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​നീ​​​ല​​​ക്കു​​​റി​​​ഞ്ഞി​​​ക​​​ളും​​​ ​​​ഒ​​​രു​​​ ​​​ന​​​റു​​​പു​​​ഷ്‌​പ​​​വും​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​ ​​​ര​​​ണ്ടും​​​ ​​​അ​​​തി​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ​​​ ​​​പാ​​​ട്ടു​​​ക​​​ളാ​​​ണ്.​​​ ​​​എ​​​നി​​​ക്ക് ​​​വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ ​​​ ​ഒ​​​രു​​​പാ​​​ട് ​​​ഇ​​​ഷ്‌​ട​​​മു​​​ള്ള​​​വ​​​യാ​​​ണ്.​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ഒ​​​രു​​​ ​​​രാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ ​​​പാ​​​ട്ടു​​​ക​​​ളോ​​​ട് ​​​പ​​​ണ്ടേ​​​ ​​​ഒ​​​രു​​​ ​​​താ​​​ത്പ​​​ര്യ​​​ക്കൂ​​​ടു​​​ത​​​ലു​​​ണ്ട്.​​​ ​​​അ​​​ത് ​​​എ​​​നി​​​ക്ക് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​സം​​​ഗീ​​​തം​​​ ​​​ആ​​​സ്വ​​​ദി​​​ക്കു​​​ന്ന​​​ ​​​ഒ​​​ട്ടു​​​മി​​​ക്ക​​​വ​​​രു​​​ടേ​​​യും​​​ ​​​ഇ​​​ഷ്‌​ടം​​​ ​​​അ​​​തു​​​ത​​​ന്നെ​​​യാ​​​ണ്.​​​ ​​​അ​​​ത്ത​​​രം​​​ ​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​വ​​​ള​​​രെ​​​പ്പെ​​​ട്ടെ​​​ന്ന് ​​​ ​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ​​​ ​​​മ​​​ന​​​സി​​​ലേ​​​ക്ക് ​​​ക​​​യ​​​റും.​​​ ​​

എ​​​ന്നെ​​​ങ്കി​​​ലും​​​ ​​​ക​​​വ​​​ർ​​​സോം​​​ഗ് ​​​ ​ചെ​​​യ്യു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ ​ര​​​വീ​​​ന്ദ്ര​​​ൻ​​​മാ​​​ഷി​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​പാ​​​ട്ട് ​​​ ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ​​​ഒ​​​രു​​​ ​​​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​ക്ഷേ​​​ ​​​ ​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​എ​​​ല്ലാ​​​ ​​​പാ​​​ട്ടു​​​ക​​​ളും​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​ണ്.​​​ ​​​അ​​​തി​​​ലേ​​​ത് ​​​ ​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കും​​​ ​​​എ​​​ന്ന​​​ത് ​​​ ​ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​ടെ​​​ൻ​​​ഷ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​മെ​​​ലോ​​​ഡി​​​യ​​​സാ​​​യ​​​ ​​​ഒ​​​രു​​​ ​​​പാ​​​ട്ട് ​​​എ​​​ടു​​​ക്കാ​​​മെ​​​ന്ന് ​​​തീ​​​രു​​​മാ​​​നി​​​ച്ചു.​​​ ​​​അ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​നീ​​​ല​​​ക്കു​​​റി​ഞ്ഞി​​​ക​​​ളി​​​ലേ​​​ക്ക് ​​​എ​​​ത്തി​​​യ​​​ത്.​​​ ​​​ഒ​​​രു​​​ ​​​വ്യ​​​ത്യ​​​സ്‌​ത​​​ത​​​യ്‌​ക്ക് ​​​വേ​​​ണ്ടി​​​ ​​​ര​​​ണ്ട് ​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​ചേ​​​ർ​​​ത്ത് ​​​ഒ​​​രു​​​ ​​​മാ​​​ഷ​​​പ്പ് ​​​ ​രീ​​​തി​​​യി​​​ൽ​​​ ​​​ക​​​വ​​​ർ​​​ ​​​ചെ​​​യ്യാം​​​ ​​​എ​​​ന്ന് ​​​ചി​​​ന്തി​​​ച്ച​​ു.​​​ ​​​പി​​​ന്നെ​​​ ​​​അ​​​തി​​​നോ​​​ടൊ​​​പ്പം​​​ ​​​ചേ​​​ർ​​​ന്നു​​​ ​​​പോ​​​കു​​​ന്ന​​​ ​​​മ​​​റ്റൊ​​​രു​​​ ​​​പാ​​​ട്ടി​​​ന് ​​​ ​വേ​​​ണ്ടി​​​യു​​​ള്ള​​​ ​​​തി​​​ര​​​ച്ചി​​​ൽ​​​ ​​​അ​​​വ​​​സാ​​​നി​​​ച്ച​​​ത് ​​​ഒ​​​രു​​​ ​​​ന​​​റു​​​പു​​​ഷ്‌​പ​​​മാ​​​യി​​​ ​എ​ന്ന​ ​പാ​ട്ടി​ലാണ്.​​​ ​​​ര​​​മേ​​​ഷ് ​​​നാ​​​രാ​യ​​​ണ​​​ൻ​​​ ​​​സാ​​​റി​​​ന്റെ​​​ ​​​പാ​​​ട്ടാ​​​ണ്.​​​ ​​​വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​ ​​​എ​​​നി​​​ക്ക് ​​​വ​​​ള​​​രെ​​​ ​​​ഇ​​​ഷ്‌​ട​​​മു​​​ള്ള​​​ ​​​പാ​​​ട്ടാ​​​ണ് ​​​അ​​​ത്.​​​ ​​​ഒ​​​രു​​​ ​​​ന​​​റു​​​പു​​​ഷ്പ​​​മാ​​​യ് ​​​ശ​​​രി​​​ക്കും​​​ ​​​ഒ​​​രു​​​ ​​​ഹി​​​ന്ദു​​​സ്ഥാ​​​നി​​​ ​​​മൂ​​​ഡി​​​ലു​​​ള്ള​​​താ​​​ണ്.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ഈ​​​ ​​​ര​​​ണ്ട് ​​​പാ​​​ട്ടു​​​ക​​​ളും​​​ ​​​ര​​​ണ്ട് ​​​ത​​​ര​​​ത്തി​​​ലു​​​ള്ള​​​വ​​​യാ​​​ണ്.​​​ ​​​അ​​​വ​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ചേ​​​ർ​​​ക്കു​​​മ്പോ​​​ഴും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ആ​​​ശ​​​ങ്ക​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​ക്ഷേ​​​ ​​​പ്രോ​​​ഗ്രാ​​​മിം​​​ഗൊ​​​ക്കെ​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​ദൈ​​​വാ​​​നു​​​ഗ്ര​​​ഹം​​​ ​​​കൊ​​​ണ്ട് ​​​എ​​​ല്ലാം​​​ ​​​ശ​​​രി​​​യാ​​​യി.​​​ ​""

mridula-warrier

ക​​​വ​​​ർ​​​ ​​​ചെ​​​യ്യു​​​മ്പോ​ൾ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​ക്കാ​​​രി​​​യാ​​​ണ് ​​​മൃ​​​ദു​​​ല.​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ ​​​പാ​​​ട്ടു​​​ക​​​ൾ​​​ ​​​മി​​​ക്ക​​​തും​​​ ​​​അ​​​തി​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ​​​വ​​​യാ​​​യി​​​രി​​​ക്കും.​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​ ​​​ആ​​​ ​​​പാ​​​ട്ടു​​​ക​​​ളെ​​​ ​​​ഒ​​​ട്ടും​​​ ​​​നോ​​​വി​​​ക്കാ​​​തെ​​​ ​​​വേ​​​ണം​​​ ​​​ക​​​വ​​​ർ​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ത്.​​​ ​​​പ​​​ഴ​​​യ​​​ ​​​പാ​​​ട്ടി​​​നെ​​​ ​​​പു​​​ന​​​ർ​​​സൃ​​​ഷ്‌​ടി​​​ക്കു​​​ക​​​യാ​​​ണ് ​​​ക​​​വ​​​ർ​​​ ​​​സോം​​​ഗി​​​ൽ​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​അ​​​പ്പോ​​​ൾ​​​ ​​​അ​​​തി​​​ന്റെ​​​ ​​​ജീ​​​വ​​​ൻ​​​ ​​​പോ​​​കാ​​​ൻ​​​ ​​​പാ​​​ടി​​​ല്ല​​​ ​​​എ​​​ന്ന് ​​​സാ​​​രം.​​​ ​​​യ​​​ഥാ​​​‌​​​‌​​​ർ​​​ത്ഥ​​​ ​​​പാ​​​ട്ടി​​​ന്റെ​​​ ​​​ഭാ​​​വം​​​ ​​​ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ​​​ ​​​വേ​​​ണം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ.​​​ ​​​കു​​​റ​​​ച്ച​​​ധി​​​കം​​​ ​​​സ​​​മ​​​യ​​​മെ​​​ടു​​​ത്താ​​​ണ് ​​​അ​​​ത് ​​​പൂ​​​ർ​​​ത്തിയാ​​​ക്കി​​​യ​​​ത്.​​​ ​​​അ​​​തി​​​ന്റെ​​​ ​​​ഫ​​​ല​​​വും​​​ ​​​കി​​​ട്ടി​​​ ​​​എ​​​ന്ന് ​​​പ​​​റ​​​യാം.​​​ ​​​ഒ​​​രു​​​പാ​​​ട് ​​​പേ​​​ർ​​​ ​​​ന​​​ല്ല​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​ത് ​​​വ​​​ലി​​​യ​​​ ​​​അം​​​ഗീ​​​കാ​​​ര​​​മാ​​​ണ്.

ഒ​​​രു​​​പാ​​​ട് ​​​പേ​​​രു​​​ടെ​​​ ​​​പ​​​രി​​​ശ്ര​​​മ​​​ത്തി​​​ന്റെ​​​ ​​​ഫ​​​ല​​​മാ​​​ണ് ​​​അ​​​ത്ര​​​യും​​​ ​​​ന​​​ല്ല​​​ ​​​ഒ​​​രു​​​ ​​​വി​​​ഷ്വ​​​ൽ​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ​​​ ​​​സാ​​​ധി​​​ച്ച​​​ത്.​​​ ​​​ഞാ​​​ൻ​​​ ​​​എ​​​ന്താ​​​ണോ​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​വി​​​ചാ​​​രി​​​ച്ച​​​ത് ​​​അ​​​തു​​​പോ​​​ലെ​​​ ​​​കീ​​​ബോ​​​ർ​​​ഡ് ​​​പ്രോ​​​ഗ്രാം​​​ ​​​ചെ​​​യ്‌​തു​​​ത​​​ന്ന​​​ത് ​​​മ​​​ധു​​​ ​​​പോ​​​ൾ​​​ ​​​എ​​​ന്ന​​​ ​​​ചേ​​​ട്ട​​​നാ​​​ണ്.​​​ ​​​മ​​​ധു​​​ച്ചേ​​​ട്ട​​​നെ​​​ ​​​വി​​​ളി​​​ക്കു​​​മ്പോ​​​ൾ​​​ ​​​ത​​​ന്ന​​​ ​​​അ​​​ത് ​​​എ​​​നി​​​ക്ക് ​​​ഉ​​​റ​​​പ്പാ​​​യി​​​രു​​​ന്നു.​​​ ​​​പി​​​ന്നെ​​​ ​​​റെ​​​ക്കോ​​​ർ​​​ഡിം​​​ഗ് ​​​ന​​​ട​​​ത്തി​​​യ​​​ത് ​​​ബാ​​​ലു​​​ച്ചേ​​​ട്ട​​​ന്റെ​​​ ​​​(​​​ബാ​​​ല​​​മു​​​ര​​​ളി​​​ ​​​ശ​​​ശി​​​ധ​​​ര​​​ൻ​​​)​​​ ​​​സ്റ്റു​​​ഡി​​​യോ​​​യി​​​ലാ​​​ണ്.​​​ ​​​പാ​​​ടു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്തൊ​​​ക്കെ​​​ ​​​ബാ​​​ലു​​​ച്ചേ​​​ട്ട​​​ൻ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സ​​​ഹാ​​​യി​​​ച്ചി​​​രു​​​ന്നു.​​​ ​​

സാ​​​ധാ​​​ര​​​ണ​​​ ​​​പാ​​​ടാ​​​ൻ​​​ ​​​പോ​​​കു​​​മ്പോ​​​ൾ​​​ ​​​സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​രാ​​​ണ് ​​​കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ​​​ ​​​പ​​​റ​​​ഞ്ഞു​​​ത​​​ന്ന് ​​​സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​​​ഇ​​​വി​​​ടെ​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ഒ​​​രു​​​ ​​​ഓ​​​പ്ഷ​​​നി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ട് ​​​ബാ​​​ലു​​​ച്ചേ​​​ട്ട​​​നാ​​​ണ് ​​​സ​​​ഹാ​​​യി​​​ച്ച​​​ത്.​​​ ​​​ഓ​​​രോ​​​ ​​​ത​​​വ​​​ണ​​​യും​​​ ​​​ഞാ​​​ൻ​​​ ​​​ആ​​​ളോ​​​ട് ​​​ചോ​​​ദി​​​ക്കും​​​ ​​​ശ​​​രി​​​യാ​​​യോ​​​ ​​​എ​​​ന്ന്.​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ഓ​​​ക്കെ​​​ ​​​ആ​​​ണെ​​​ങ്കി​​​ൽ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​ഓ​​​ക്കെ​​​ ​​​പ​​​റ​​​യൂ.​​​ ​​​ഇ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​കു​​​റ​​​ച്ചു​​​കൂ​​​ടി​​​ ​​​ന​​​ന്നാ​​​ക്കാം​​​ ​​​എ​​​ന്നേ​​​ ​​​പ​​​റ​​​യൂ.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ധൈ​​​ര്യ​​​മാ​​​യി​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​ചോ​​​ദി​​​ക്കാം.​​​ ​​​പി​​​ന്നെ​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​മി​​​ക്‌​സിം​​​ഗും​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​മൊ​​​ക്കെ​​​ ​​​ചെ​​​യ്‌​തി​​​രി​​​ക്കു​​​ന്ന​​​ത് ​​​ലാ​​​ലീ​​​ ​​​ലാ​​​ലി​​​യൊ​​​ക്കെ​​​ ​​​ചെ​​​യ്‌​ത​​​ ​​​ര​​​ഞ്ജി​​​ത്ത് ​​​രാ​​​ഘ​​​വാ​​​ണ്.​​​ ​​

എം.​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ​​​ ​​​സാ​​​റി​​​ന്റെ​​​ ​​​ഒ​​​ട്ടു​​​മി​​​ക്ക​​​ ​​​ട്യൂ​​​ണു​​​ക​​​ളും​​​ ​​​മി​​​ക്‌​സ് ​​​ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് ​​​ര​​​ഞ്ജി​​​ത്തേ​​​ട്ട​​​നാ​​​ണ്.​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​ഇ​​​തി​​​ലേ​​​ക്ക് ​​​കി​​​ട്ടി​​​യ​​​ത് ​​​ശ​​​രി​​​ക്കും​​​ ​​​ഭാ​​​ഗ്യ​​​മാ​​​ണ്.​​​ ​​​ആ​​​ ​​​ഒ​​​രു​​​ ​​​പൂ​​​ർ​​​ണ​​​ത​​​ ​​​എ​​​ന്റെ​​​ ​​​ക​​​വ​​​റി​​​നും​​​ ​​​കി​​​ട്ടാ​​​ൻ​​​ ​​​കാ​​​ര​​​ണം​​​ ​​​ര​​​ഞ്ജി​​​ത്തേ​​​ട്ട​​​നാ​​​ണ്.​​​ ​​​ഇ​​​നി​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ​​​വ​​​രു​​​മ്പോ​​​ൾ​​​ ​​​ഇ​​​ത്ര​​​യും​​​ ​​​മ​​​നോ​​​ഹ​​​ര​​​മാ​​​യ​​​ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​കാ​​​മ​​​റ​​​യി​​​ലാ​​​ക്കി​​​യ​​​ത് ​​​ജോ​​​ബി​​​ൻ​​​ ​​​കാ​​​യ​​​നാ​​​ട് ​​​എ​​​ന്ന​​​ ​​​കാ​​​മ​​​റാ​​​മാ​​​നാ​​​ണ്.​​​ ​​​പാ​​​ട്ടു​​​കാ​​​രെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​പാ​​​ട്ടി​​​നാ​​​ണ് ​​​മു​​​ൻ​​​തൂ​​​ക്കം​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​ ​​​വി​​​ഷ്വ​​​ലി​​​നെ​​​ ​​​കു​​​റി​​​ച്ച് ​​​അ​​​ത്ര​​​യ്‌​ക്ക് ​​​ചി​​​ന്തി​​​ക്കി​​​ല്ല​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​സ​​​ത്യം.​​​ ​​​കാ​​​മ​​​റ​​​യ്‌​ക്ക് ​​​മു​​​ന്നി​​​ൽ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​നി​​​ൽ​​​ക്ക​​​ണം,​​​ ​​​ഏ​​​ത് ​​​ആം​​​ഗി​​​ളി​​​ലാ​​​ണ് ​​​കാ​​​ണാ​​​ൻ​​​ ​​​മി​​​ക​​​ച്ച​​​ത് ​​​അ​​​ത്ത​​​രം​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യൊ​​​ക്കെ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യ​​​ ​​​ക്രെ​​​ഡി​​​റ്റ് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​ണ്.​​​ ​​​

mridula-warrier

ഇ​​​ത് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത് ​​​ശ്യാ​​​മ് ​​​ലി​​​ൻ​​​ ​​​ജേ​​​ക്ക​​​ബാ​​​ണ്.​​​ ​​​ലൊ​​​ക്കേ​​​ഷ​​​നും​​​ ​​​ഷോ​​​ട്ടു​​​ക​​​ളു​​​മൊ​​​ക്കെ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​ത് ​​​അ​​​ദ്ദേ​​​ഹ​​​മാ​​​ണ്.​​​ ​​​അ​​​തി​​​ലെ​​​ ​​​മേ​​​ക്ക​​​പ്പി​​​നും​​​ ​​​ഒ​​​രു​​​പാ​​​ട് ​​​അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ​​​ ​​​കി​​​ട്ടി.​​​ ​​​അ​​​തി​​​ന്റെ​​​ ​​​ക്രെ​​​ഡി​​​റ്റ് ​​​മു​​​ഴു​​​വ​​​ൻ​​​ ​​​ഫെ​​​മി​​​ ​​​ചേ​​​ച്ചി​​​ ​​​(​​​ഫെ​​​മി​​​ ​​​ആ​​​ന്റ​​​ണി​​​)​​​ ​​​ക്കാ​​​ണ്."

മ​​​ല​​​യാ​​​ള​​​ ​​​ചാ​​​ന​​​ൽ​​​ ​​​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​ക​​​ളു​​​ടെ​​​ ​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലാ​​​ണ് ​​​ഗാ​​​യി​​​ക​​​ ​​​മൃ​​​ദു​​​ലാ​​​ ​​​വാ​​​ര്യ​​​ർ എന്ന് പറയാം.​​​ ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​തു​​​ട​​​ക്കം​​​ ​​​കു​​​റി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​തും​​​ ​​​അ​​​തു​​​വ​​​ഴി​​​ ​​​ത​​​ന്നെ.

'​'​ ​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ഈ​​​ ​​​രം​​​ഗ​​​ത്തേ​​​ക്ക് ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ഞാ​​​ൻ​​​ ​​​പ​​​ങ്കെ​​​ടു​​​ത്ത​​​ ​​​ഒ​​​രു​​​ ​​​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​യു​​​ടെ​​​ ​​​ജ​​​ഡ്‌​ജാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ൽ​​​ഫോ​​​ൺ​​​സ് ​​​സാ​​​ർ.​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​പ്രോ​​​ജ​​​ക്‌​ടാ​​​യി​​​രു​​​ന്നു​​​ ​​​ബി​​​ഗ് ​​​ബി.​​​ ​​​അ​​​തി​​​ൽ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം​​​ ​​​ഒ​​​രു​​​ ​​​ഡ്യൂ​യ​​​റ്റ് ​​​പാ​​​ടി​​​യാ​​​ണ് ​​​പി​​​ന്ന​​​ണി​​​ഗാ​​​ന​​​രം​​​ഗ​​​ത്തേ​​​ക്ക് ​​​ഞാ​​​നെ​​​ത്തി​​​യ​​​ത്.​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​റെ​​​ക്കോ​​​‌​​​ർ​​​ഡിം​​​ഗി​​​ന് ​​​വേ​​​ണ്ടി​​​ ​​​ഒ​​​രു​​​ ​​​മൈ​​​ക്കി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​നി​​​ന്ന​​​ത് ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല.​​​ ​​​ന​​​ല്ല​​​ ​​​എ​​​ക്സൈ​​​റ്റ്മെ​​​ന്റ് ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും​​​ ​​​ടെ​​​ൻ​​​ഷ​​​ൻ​​​ ​​​ഒ​​​ട്ടും​​​ത​​​ന്നെ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.​​​ ​​​അ​​​തി​​​ന്റെ​​​ ​​​കാ​​​ര​​​ണം​​​ ​​​അ​​​ൽ​​​ഫോ​​​ൺ​​​സ് ​​​സാ​​​‌​​​ർ​​​ ​​​ത​​​ന്നെ​​​യാ​​​ണ്.​​​ ​​​

വ​​​ള​​​രെ​​​ ​​​കൂ​​​ളാ​​​യി​​​ ​​​നി​​​ർ​​​ത്താ​​​ൻ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​യി​​​ൽ​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​ഗ്രൂ​​​മ​​​റു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നെ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​പാ​​​ടി​​​ക്ക​​​ണം​​​ ​​​എ​​​ന്ന് ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ​​​ന​​​ന്നാ​​​യി​​​ ​​​അ​​​റി​​​യാം.​​​ ​​​എ​​​ന്റെ​​​ ​​​ശ​​​ബ്‌​ദ​​​ത്തി​​​ന്റെ​​​ ​​​പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളും​​​ ​​​ന​ന്നാ​യി​ ​അ​​​റി​​​യാം.​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​ ​​​ഞാ​​​ൻ​​​ ​​​കൂ​​​ളാ​​​യി​​​ ​​​പോ​​​യി​​​ ​​​പാ​​​ടി​​​ ​​​തി​​​രി​​​ച്ചു​​​ ​​​വ​​​ന്നു.​​​ ​​​അ​​​ത്ര​​​യേ​​​ ​​​എ​​​നി​​​ക്ക് ​​​അ​​​റി​​​യു​​​ള്ളൂ.​​​ ​​​ശ​​​രി​​​ക്കും​​​ ​​​ഐ​​​ഡി​​​യ​​​ ​​​സ്റ്റാ​​​ർ​​​ ​​​സിം​​​ഗ​​​ർ​​​ ​​​മു​​​ത​​​ലാ​​​ണ് ​​​പാ​​​ട്ട് ​​​ത​​​ന്നെ​​​ ​​​പ്രൊ​​​ഫ​​​ഷ​​​നാ​​​യി​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കാം​​​ ​​​എ​​​ന്ന​​​ ​​​ചി​​​ന്ത​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​പാ​​​ട്ടും​​​ ​​​പ​​​ഠി​​​ത്ത​​​വും​​​ ​​​ഒ​​​രു​​​മി​​​ച്ച് ​​​കൊ​​​ണ്ടു​​​ ​​​പോ​​​ക​​​ണം​​​ ​​​എ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​ആ​​​ഗ്ര​​​ഹം.​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​പ​​​ഠി​​​ക്കു​​​ന്ന​​​ ​​​കാ​​​ല​​​ത്തൊ​​​ക്കെ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ബു​​​ദ്ധി​​​മു​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​പ്രോ​​​ഗ്രാ​മു​ക​ൾ​ ​​​കാ​​​ര​​​ണം​​​ ​​​ക്ലാ​​​സ് ​​​മി​​​സാ​​​വും.​​​ ​​​ഇ​​​ന്റേ​​​ണ​​​ൽ​​​സി​​​ന്റെ​​​ ​​​സ​​​മ​​​യ​​​ത്തൊ​​​ക്കെ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ടെ​​​ൻ​​​ഷ​​​ന​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​പ​​​ക്ഷേ​​​ ​​​ഈ​​​ശ്വ​​​രാ​​​നു​​​ഗ്ര​​​ഹ​​​വും​​​ ​​​വീ​​​ട്ടു​​​കാ​​​രു​​​ടെ​​​ ​​​പി​​​ന്തു​​​ണ​​​യും​​​ ​​​കൊ​​​ണ്ട് ​​​കോ​​​ഴ്സ് ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​പൂ​​​‌​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ​​​ ​​​സാ​​​ധി​​​ച്ചു.​​​ ​​​പ​​​ക്ഷേ​​​ ​​​ആ​​​ ​​​പ്രൊ​​​ഫ​​​ഷ​​​ൻ​​​ ​​​തു​​​ട​​​രാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ​​​പാ​​​ട്ടി​​​നോ​​​ടു​​​ള്ള​​​ ​​​ഇ​​​ഷ്‌​ടം​​​ ​​​ഒ​​​രു​​​പ​​​ടി​​​ ​​​മു​​​ന്നി​​​ൽ​​​ ​​​നി​​​ന്ന​​​താ​​​വാം​​​ ​​​കാ​​​ര​​​ണം.

വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​ ​​​ഗാ​​​യ​​​ക​​​ർ​​​ക്ക് ​​​കി​​​ട്ടു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​അ​​​വ​​​സ​​​ര​​​മാ​​​ണ് ​​​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​ക​​​ളെ​​​ന്ന​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ​​​മൃ​​​ദു​​​ല​​​യ്‌​ക്കു​​​ള്ള​​​ത്.​​​ ​​​അ​​​തു​​​വ​​​ഴി​​​ ​​​വ​​​ന്ന​​​ ​​​ഒ​​​രാ​​​ളാ​​​യ​​​തു​​​കൊ​​​ണ്ട് ​​​ത​​​ന്നെ​​​ ​​​ഉ​​​റ​​​പ്പി​​​ച്ച് ​​​പ​​​റ​​​യാ​​​മെ​​​ന്നും​​​ ​​​മൃ​​​ദു​​​ല​​​യു​​​ടെ​​​ ​​​വാ​​​ക്കു​​​ക​​​ൾ.​​​ ​​​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​യ്‌​ക്ക് ​​​മു​​​മ്പു​​​ള്ള​​​ ​​​ഞാ​​​നും​​​ ​​​അ​​​ത് ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴു​​​ള്ള​​​ ​​​ഞാ​​​നും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​അ​​​ന്ത​​​ര​​​മു​​​ണ്ട്.​​​ ​​​പാ​​​ടു​​​ന്ന​​​തി​​​ന്റെ​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​വും​​​ ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ​​​മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ​​​ ​​​സാ​​​ധി​​​ക്കും.​​​ ​​​ന​​​മ്മ​​​ൾ​​​ ​​​ക​​​ണ്ട് ​​​വ​​​ള​​​ർ​​​ന്ന​​​ ​​​ഗാ​​​യ​​​ക​​​രു​​​ടെ​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും​​​ ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും​​​ ​​​ഒ​​​ക്കെ​​​ ​​​ന​​​മു​​​ക്ക് ​​​ല​​​ഭി​​​ക്കും​​​ ​​​എ​​​ന്ന​​​താ​​​ണ് ​​​വ​​​സ്‌​തു​​​ത.​​​ ​​​

mridula-warrier

ഒ​​​രു​​​ ​​​വേ​​​ദി​​​യി​​​ൽ​​​ ​​​പാ​​​ടു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്ത് ​​​അ​​​തൊ​​​രു​​​ ​​​മെ​​​ല​​​ഡി​​​യാ​​​ണെ​​​ങ്കി​​​ൽ​​​ ​​​പോ​​​ലും​​​ ​​​ആ​​​സ്വാ​​​ദ​​​ക​​​രു​​​മാ​​​യി​​​ ​​​ക​​​ണ്ണു​​​ക​​​ൾ​​​ ​​​കൊ​​​ണ്ടെ​​​ങ്കി​​​ലും​​​ ​​​സം​​​വ​​​ദി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ക്ക​​​ണം.​​​ ​​​ചെ​​​റി​​​യ​​​ ​​​രീ​​​തി​​​യി​​​ലാ​​​ണെ​​​ങ്കി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​അ​​​വ​​​രു​​​മാ​​​യി​​​ ​​​ഒ​​​രു​​​ ​​​ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​ശ്ര​​​മി​​​ക്ക​​​ണം.​​​ ​​​ഇ​​​ത്ത​​​രം​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​പ​​​ഠി​​​ച്ച​​​ത് ​​​റി​​​യാ​​​ലി​​​റ്റി​​​ ​​​ഷോ​​​യി​​​ൽ​​​ ​​​നി​​​ന്നാ​​​ണ്.​​​ ​​​അ​​​ത്ത​​​ര​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ന​​​മു​​​ക്ക് ​​​അ​​​വി​​​ടെ​​​ ​​​നി​​​ന്ന് ​​​പ​​​ഠി​​​ക്കാ​​​നാ​​​വും.​​​ ​​​ഷോ​​​ക​​​ളു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ഗ്രൂ​​​മിം​​​ഗ് ​​​സെ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​മോ​​​ഡു​​​ലേ​​​ഷ​​​ൻ,​​​ ​​​റേ​​​യ്ഞ്ച്,​​​ ​​​കോ​​​സ്റ്റ്യൂം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ ​​​കു​​​റി​​​ച്ചെ​​​ല്ലാം​​​ ​​​ധാ​​​ര​​​ണ​​​ ​​​കി​​​ട്ടു​​​ന്ന​​​ത്.​​​ ​​​

പാ​​​ട്ട് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​അ​​​തു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​ഒ​​​രു​​​പാ​​​ട് ​​​കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള​​​ ​​​അ​​​റി​​​വു​​​ക​​​ളും​​​ ​​​ന​​​മു​​​ക്ക് ​​​അ​​​വി​​​ടെ​​​ ​​​നി​​​ന്നും​​​ ​​​കി​​​ട്ടും.​​​ ​​​മു​​​മ്പൊ​​​ക്കെ​​​ ​​​ഗാ​​​യ​​​ക​​​ർ​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ശ​​​ബ്ദം​​​ ​​​മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു.​​​ ​​​പ​​​ക്ഷേ​​​ ​​​ഇ​​​ന്ന് ​​​അ​​​ങ്ങ​​​നെ​​​യ​​​ല്ല​​​ ​​​കാ​​​ഴ്‌​ച​​​യ്‌​ക്കും​​​ ​​​ചെ​​​റു​​​ത​​​ല്ലാ​​​ത്ത​​​ ​​​പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്.​​​ ​​​അ​​​ത് ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​മു​​​ന്നോ​​​ട്ടു​​​ ​​​പോ​​​യി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ചി​​​ല​​​പ്പോ​​​ ​​​ന​​​മ്മ​​​ൾ​​​ ​​​പി​​​ന്നി​​​ലാ​​​യി​​​പ്പോ​​​കും.​​​ ​​​പി​​​ന്നെ​​​ ​​​അ​​​തി​​​ലെ​​​ ​​​വി​​​ധി​​​ക​​​ർ​​​ത്താ​​​ക്ക​​​ളു​​​ടെ​​​ ​​​ക​​​മ​​​ന്റ്സ്.​​​ ​​​അ​​​വ​​​രൊ​​​ക്കെ​​​ ​​​എ​​​ത്ര​​​യോ​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്തു​​​ള്ള​​​വ​​​രാ​​​ണ്.​​​ ​​​ആ​​​ ​​​അ​​​നു​​​ഭ​​​വ​​​ത്തി​​​ന്റെ​​​ ​​​വെ​​​ളി​​​ച്ച​​​ത്തി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്ന​​​ ​​​ക​​​മ​​​ന്റു​​​ക​​​ൾ​​​ ​​​ന​​​മ്മ​​​ളെ​​​ ​​​മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സ​​​ഹാ​​​യി​​​ക്കും.​​​ ​​​

അ​​​ടു​​​ത്ത​​​ ​​​ത​​​വ​​​ണ​​​ ​​​തെ​​​റ്റ് ​​​വ​​​രു​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ക്കും.​​​ ​​​ഒ​​​രി​​​ക്ക​​​ൽ​​​ ​​​ദാ​​​സ് ​​​സാ​​​റി​​​ന്റേ​​​യും​​​ ​​​ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടേ​​​യും​​​ ​​​മു​​​ന്നി​​​ൽ​​​ ​​​പാ​​​ടാ​​​ൻ​​​ ​​​പ​​​റ്റി.​​​ ​​​പി​​​ന്നീ​​​ടൊ​​​രി​​​ക്ക​​​ൽ​​​ ​​​സു​​​ശീ​​​ലാ​​​മ്മ​​​യ്ക്കൊ​​​പ്പം​​​ ​​​പാ​​​ടാ​​​ൻ​​​ ​​​പ​​​റ്റി.​​​ ​​​അ​​​വ​​​രൊ​​​ക്കെ​​​ ​​​എ​​​ത്ര​​​യോ​​​ ​​​ഉ​​​യ​​​ര​​​ത്തി​​​ൽ​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്.​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​മു​​​ന്നി​​​ൽ​​​ ​​​പാ​​​ടാ​​​ൻ​​​ ​​​സാ​​​ധി​​​ച്ച​​​തു​​​ ​​​ത​​​ന്നെ​​​ ​​​ഭാ​​​ഗ്യ​​​മാ​​​ണ്.​​​ ​​​ന​​​മ്മ​​​ളൊ​​​ക്കെ​​​ ​​​ജ​​​നി​​​ക്കു​​​ന്നതി​​​ന് ​​​മു​​​മ്പേ​​​ ​​​ത​​​ന്നെ​​​ ​​​പാ​​​ടാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ്.​​​ ​​​അ​​​വ​​​രൊ​​​ക്കെ​​​ ​​​ന​​​മ്മ​​​ളെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രെ​​​ ​​​ഒ​​​രു​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റാ​​​യി​​​ ​​​കാ​​​ണു​​​ന്ന​​​തു​​​ത​​​ന്നെ​​​ ​​​വ​​​ലി​​​യ​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​ത​​​രു​​​ന്ന​​​ ​​​കാ​​​ര്യ​​​മാ​​​ണ്.​​​ ​​​അം​​​ഗീ​​​കാ​​​ര​​​മാ​​​ണ്.​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​ ​​​മു​​​ന്നോ​​​ട്ടു​​​ള്ള​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​പാ​​​ട്ടു​​​ത​​​ന്നെ​​​യാ​​​ണ് ​​​സ്വ​​​പ്നം​​​ ​​​കാ​​​ണു​​​ന്ന​​​ത്.​"​​​ ​​​മൃ​​​ദു​​​ല​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​നി​​​റു​​​ത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ART, ART NEWS, MRIDULA WARRIER, MALAYALAM, PLAYBACK SINGER, INTERVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.