വടക്കഞ്ചേരി: നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് പോകുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രകൃതി നല്‍കുന്ന മധുരം കിനിയും ബോണസ്സാണ് തോട്ടങ്ങളിലെ തേനീച്ച വളര്‍ത്തല്‍. റബ്ബര്‍ മരങ്ങളില്‍ തളിരിട്ടു കഴിയുമ്പോള്‍ അവയുടെ ഇല ഞെട്ടുക ളില്‍ നിന്നാണു തേന്‍ ഉത്പാദിപ്പിക്കപ്പെടുക. റബര്‍തോട്ടത്തില്‍ തേനീച്ച വളര്‍ത്തി മാത്രമേ പ്രകൃതിയില്‍ നഷ്ടപ്പെട്ടു പോകാനിടയുള്ള അമൂല്യമായ തേന്‍ സംഭരിക്കാന്‍ സാധിക്കൂവെന്നു വിദഗ്ധര്‍ പറയുന്നു. റബര്‍ തോട്ടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം റബര്‍ ഉല്‍പാദനം കുറയുമ്പോള്‍ തേനിലൂടെ കര്‍ഷകര്‍ക്ക് പ്രകൃതി നല്‍കുന്ന ബോണസ്സാണ് തോട്ടങ്ങളിലെ തേനീച്ച വളര്‍ത്തല്‍.
ഇപ്പോള്‍ പെട്ടികള്‍ വച്ചിട്ടുള്ള തോട്ടങ്ങളില്‍ നിന്ന് തേന്‍ സംഭരണം നടക്കുന്നുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ റബര്‍ തോട്ടങ്ങളില്‍ തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ക്കു ചാകരയാണ്. ധാരാളമായി തേന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും വര്‍ഷക്കാലത്ത് മഴ പെയ്യുന്നതു പോലെ തേന്‍ വര്‍ഷിക്കുകയും ചെയ്യുന്നതായി തേനീച്ച കര്‍ഷകര്‍ പറയുന്നു. റബ്ബര്‍ വിലയിടിവിലുണ്ടായ നഷ്ടം ശുദ്ധമായ തേനിലൂടെ ലാഭമാക്കി മാറ്റാമെന്നു തെളിയിക്കുകയാണു മലയോരത്തെ കര്‍ഷകര്‍.
കേരളത്തില്‍ അഞ്ചര ലക്ഷം ഹെക്ടര്‍ റബര്‍ തോട്ടമുണ്ട്. അതില്‍ നാലര ലക്ഷം ഹെക്ടറും തേന്‍ ഉല്‍പാദിപ്പിക്കാന്‍ പാകമായ വലിയ റബര്‍മരങ്ങള്‍ ഉള്ള തോട്ടങ്ങളാണ്. ഒരു ഹെക്ടറില്‍ 10 മുതല്‍ 15 വരെ തേനീച്ചപ്പെട്ടികള്‍ വച്ചു തേനെടുക്കാനാകുമെന്ന് ഈ രംഗത്തുള്ള കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ മുഴുവന്‍ തോട്ട ങ്ങളിലും തേന്‍ ഉല്‍പാദിപ്പിച്ചാല്‍ 1500 കോടി രൂപയുടെ തേന്‍ സംഭരിക്കാനാകുമെന്നാണ് കണക്ക്. റബറിനു വില കുറഞ്ഞിരിക്കുമ്പോഴും തേനിനു കേരളത്തിലെ മാര്‍ക്കറ്റില്‍ കാലങ്ങളായി സ്ഥിരമായ വില ലഭിക്കുന്നുണ്ട്. റബറില്‍ നിന്നുള്ള വരുമാനത്തിനു പുറമേ തേനീച്ച വളര്‍ത്തലിലൂടെ അധികവരുമാനം കര്‍ഷകര്‍ക്ക് നേടാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |