കല്ലറ: വേനലിൽ വാഴകൾ കരിഞ്ഞുണങ്ങുന്നു. കല്യാണ ആവശ്യക്കാരും കാറ്ററിംഗുകാരുമെല്ലാം വാഴയിലയ്ക്കായി ഓടുകയാണ്. മീനം, മേട മാസമാകുന്നതോടെ കല്യാണ മുഹൂർത്തങ്ങളും മറ്റു മംഗളകാര്യങ്ങളും ആരംഭിക്കും. ഉത്സവക്കാലമായതോടെ വാഴയിലയ്ക്ക് ഡിമാൻഡേറിയിട്ടുണ്ട്. വാഴയില ഇല്ലാത്ത സദ്യ മലയാളിക്കൊരിക്കലും സങ്കല്പിക്കാനാവില്ല. ആവശ്യാനുസരണം കാറ്ററിംഗുകാർ തന്നെ ഇല എത്തിക്കുന്നതാണിപ്പോൾ ശീലം. ഹോട്ടലുകളിൽ ആയാലും തൂശനിലയിലെ ചോറിന് ഡിമാൻഡേറെയുണ്ട്.
നൂറ് ഇലകളുള്ള ഒരു കെട്ടിന് 500 രൂപ
വലിയകെട്ടിന് 1250 രൂപ
നാടനൊപ്പം വരത്തനും
നാടൻ വാഴയിലയ്ക്ക് ക്ഷാമമുള്ളതിനാൽ തമിഴ്നാട്ടിലെ തൂത്തുക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് വാഴയില എത്തുന്നത്.
വരവ് കുറഞ്ഞു
ഇലയ്ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്നാട്ടിലുണ്ട്. കിഴക്കൻ മേഖലയിൽ നിന്നെത്തുന്ന ഇലകൾ ഇത്തവണ കുറഞ്ഞു. ഇടയ്ക്കിടെയുള്ള മൺസൂൺ പെയ്ത്തും കാറ്റും ഏക്കറുകണക്കിന് വാഴക്കൃഷിയെ സാരമായി ബാധിച്ചു. തമിഴ്നാടൻ ഇലകൾക്ക് ഇനത്തിനനുസരിച്ചാണ് വില. നാടൻ ഇലയ്ക്കും വരവ് ഇലയ്ക്കും 5 രൂപയാണ് ഒന്നിന്റെ വില.
ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് ഡിമാൻഡ് കൂടുതൽ. മറ്റ് ഇലകളെ അപേക്ഷിച്ച് പെട്ടെന്ന് പൊട്ടില്ല, നേർത്തതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |