ബോളിവുഡിലെ ഖാൻ ത്രയത്തിലെ സൂപ്പർതാരം സൽമാൻ ഖാൻ 'സിക്കന്ദറിലൂടെ' ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. രാശ്‌മിക മന്ദാന, സത്യരാജ്, കാജൽ അഗർവാൾ, ശർമാൻ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടി ബഡ്‌ജറ്റിൽ നിർമിച്ച ചിത്രം മാർച്ച് 30നാണ് തിയേറ്ററുകളിലെത്തുന്നത്. എന്നാൽ സിനിമാ ഇൻഡസ്‌ട്രിയിലിലെ പതിവിന് വിപരീതമായി സൽമാൻ ഖാൻ ചിത്രം വെള്ളിയാഴ്‌ചയ്ക്ക് പകരം ഞായറാഴ്‌ചയാണ് റിലീസ് ചെയ്യുന്നത്. ഇതിന് പിന്നിൽ വലിയൊരു കാരണവുമുണ്ട്.
ഈദ് അൽ ഫിത്തറിനോടനുബന്ധിച്ചാണ് മാർച്ച് 30 ഞായറാഴ്‌ച സിക്കന്ദർ റിലീസ് ചെയ്യുന്നത്. സൽമാന്റെ സൂപ്പർ ഹിറ്റ് ചിത്രം 'ടൈഗർ 3' തിങ്കളാഴ്‌ച റിലീസ് ചെയ്തതിന്റെ ചുവടുപിടിച്ചാണ് ഏറ്റവും പുതിയ ചിത്രം പതിവിന് വിപരീതമായി ഞായറാഴ്‌ച റിലീസ് ചെയ്യുന്നതെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ. 2023ലെ ദീപാവലി റിലീസ് ആയി എത്തിയ 'ടൈഗർ 3 466' കോടിയാണ് വാരിക്കൂട്ടിയത്.
ബോളിവുഡിൽ സിനികൾ വെള്ളിയാഴ്‌ചയോ ഉത്സവ സമയത്തോ ആണ് റിലീസ് ചെയ്യുന്നത്. വാരാന്ത്യം എന്ന നിലയിലാണ് സിനിമ റിലീസ് ചെയ്യാൻ വെള്ളിയാഴ്‌ച തിരഞ്ഞെടുക്കുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആളുകൾ കുടുംബത്തോടൊപ്പം തിയേറ്ററിലെത്തുമെന്ന കണക്കുട്ടലിലാണ് പ്രത്യേക ആഘോഷ ദിവസങ്ങളിലെ റീലിസ്. ഇതിനുമുൻപ് 600 കോടി കളക്ഷൻ നേടിയ സൽമാൻ ഖാൻ ചിത്രം സുൽത്താൻ ഈദ് ദിനത്തിൽ ബുധനാഴ്‌ചയായിരുന്നു റിലീസ് ചെയ്തത്. സൽമാന്റെ ഹിറ്റ് ചിത്രങ്ങളായ വാണ്ടഡ്, ദബ്ബാംഗ്, ബോഡിഗാർഡ്,ഏക് ദാ ടൈഗർ,കിക്ക് എന്നിവയും ഈദ് ദിവസങ്ങളിലായിരുന്നു റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |