മനാമ: കൊല്ലം സ്വദേശിനിയായ വീട്ടമ്മ ബഹ്‌റൈനിൽ നിര്യാതയായി. മുഖത്തലയിൽ തോമസ് ജോണിന്റെ ഭാര്യ റോസമ്മ തോമസ് (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്ന് മാസം മുൻപാണ് മകളെയും കുടുംബത്തെയും കാണാൻ റോസമ്മ ബഹ്‌റൈനിലെത്തിയത്. റോസമ്മയുടെ മകളും മരുമകനും കൊച്ചുമക്കളും ഇവിടെയാണ് താമസം. ഭർത്താവ് ജോണിനൊപ്പമാണ് റോസമ്മ ബഹ്‌റൈനിലെത്തിയത്.
നാളെ രാവിലെ ഒൻപതിന് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദൈവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മകൾ: സിജി തോമസ്, മരുമകൻ: പോൾ. വെള്ളിയാഴ്‌ച മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിലാണ് കബറടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |