കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ആസ്ഥാന, മേഖലാ, ജില്ലാ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഉദ്യോഗാർത്ഥികൾ ഓഫീസും പരിസരവും ഹരിത ചട്ടമനുസരിച്ച് വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആഹാര-പാനീയങ്ങൾ ഡിസ്‌പോസിബൾ പാത്രങ്ങളിൽ കൊണ്ടുവരുന്നത് ഒഴിവാക്കാനും പ്ലാസ്റ്റിക് സാധനങ്ങൾ അലക്ഷ്യമായി
വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണം.
പ്രായോഗിക പരീക്ഷ
കേരള പൊലീസ് വകുപ്പിലെ പൊലീസ് കോൺസ്റ്റബിൾ ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ (കാറ്റഗറി നമ്പർ:
596/2022) തസ്തികയുടെ പ്രായോഗികപരീക്ഷ 17 മുതൽ 20 വരെ തിരുവനന്തപുരം പേരൂർക്കട
എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ വച്ച് നടത്തും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാണ്.
അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471- 2546 400/ 401.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |