തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണം ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ തുറമുഖ വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അറിയിച്ചു.
2028ൽ മൂന്ന് ഘട്ട നിർമ്മാണം പൂർത്തിയാകും.ഇതോടൊപ്പം സംസ്ഥാനത്തെ ഏഴ് നോൺ മേജർ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ജലമാർഗ്ഗമുള്ള ചരക്ക് കടത്ത് പദ്ധതി ആവിഷ്ക്കരിക്കും..വിഴിഞ്ഞത്തിന് തുടക്കമിട്ടത് ഉമ്മൻചാണ്ടി സർക്കാരാണെന്ന അവകാശവാദത്തിൽ കഴമ്പില്ല. കല്ലിട്ടത് കൊണ്ട് പദ്ധതി നടപ്പാകുമെങ്കിൽ കേരളത്തിൽ കോച്ച് ഫാക്ടറിയുൾപ്പെടെ എന്തെല്ലാം നടന്നു കഴിയുമായിരുന്നു. വിഴിഞ്ഞത്തിന് ആശയപരമായ തുടക്കമിട്ടത് പോലും വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാർ കല്ലിട്ടു.എന്നാൽ പദ്ധതി എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പൂർത്തിയാക്കിയത് ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |