രവി തേജയുടെ നായികയായി കയാദു ലോഹറും മമിത ബൈജുവും എത്തുന്നു. കിഷോർ തിരുമല സംവിധാനം ചെയ്യുന്ന അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും നായികമാരായി എത്തുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. അല്ലൂ
രി എന്ന ചിത്രത്തിലൂടെയാണ് കയാദു തെലുങ്കിൽ എത്തിയത്. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചില്ല. ഡ്രാഗൺ എന്ന തമിഴ് സിനിമ നേടുന്ന ചരിത്ര വിജയത്തോടെ കയാദു ലോഹറിന്റെ താരമൂല്യം ഉയർന്നു. പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചത്. മൂന്നാഴ്ച കൊണ്ട് അജിത്ത് ചിത്രം വിടാമുയർച്ചിയുടെ കളക്ഷനെ മറികടന്നു ഡ്രാഗൺ. ആഗോളതലത്തിൽ 150 കോടിക്ക് അരികിൽ എത്തി. അതേസമയം മമിത ബൈജു തെലുങ്കിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അനാർക്കലി . ഡിയർ കൃഷ്ണ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ എത്തിയത്. വിജയ് ചിത്രം ജനനായകനിൽ ശ്രദ്ധേയ കഥാപാത്രത്തെ മമിത അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശിന്റെ നായികയായി റെബൽ സിനിമയിലൂടെയാണ് തമിഴ് അരങ്ങേറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |