സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ സിനിമയിലൂടെ ആദ്യമായി തമിഴിൽ ഡബ് ചെയ്ത് പൂജ ഹെഗ്ഡെ. സൂര്യയുടെ നായികയാണ് പൂജ. മിഷ്കിൻ സംവിധാനം ചെയ്ത മുഗംമൂടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച പൂജ ആദ്യമായാണ് തമിഴിൽ ഡബ് ചെയ്യുന്നത്. റെട്രോയിൽ പൂജ ഡബ്ബ് ചെയ്ത വിവരം അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഒരേപോലെ സാന്നിദ്ധ്യം അറിയിക്കുകയാണ് പൂജ. രജനികാന്ത് ചിത്രം കൂലിയിൽ പൂജ ഹെഗ്ഡെ ഐറ്റം നമ്പർ അവതരിപ്പിക്കുന്നുണ്ട്. രാഘവ ലോറൻസിന്റെ കാഞ്ചന 4 ആണ് മറ്റൊരു ചിത്രം. മലയാള സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് പൂജ.
അതേസമയം സൂര്യയുടെ കരിയറിലെ 44-ാം ചിത്രമാണ് റെട്രോ. 1980 കളിൽ നടക്കുന്ന കഥയാണ് പ്രമേയം. ജോജു ജോർജ്, ജയറാം, നാസർ, പ്രകാശ് രാജ്, സുജിത് ശങ്കർ, കരുണാകരൻ, പ്രേംകുമാർ, രാമചന്ദ്രൻ, ദുരൈരാജ്, രമ്യ സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |