പതിനാറാം ബംഗ്ളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ രണ്ട് മലയാളം സിനിമകൾക്ക് പുരസ്കാരം. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അർഫാസ് അയൂബിന്റെ ലെവൽക്രോസ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഏഷ്യൻ സിനിമ വിഭാഗത്തിൽ ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ പ്രത്യേക ജൂറി പരാമർശം നേടി. മലയാളി കൂട്ടായ്മയിൽ പിറന്ന തുളു ചിത്രം പിദായി രണ്ടാം സ്ഥാനം നേടി. മികച്ച രണ്ടാം കന്നട ചിത്രത്തിനുള്ള പുരസ്കാരമാണ് പിദായി നേടിയത്. മലയാളത്തിന്റെ പ്രിയ അഭിനേത്രി ജലജയുടെ മകൾ ദേവി നായരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദേശീയ അവാർഡ് ജേതാവ് സന്തോഷ് മാടയാണ് സംവിധായകൻ.ആസിഫ് അലി,അമല പോൾ, ഷറഫുദ്ദീൻ എന്നിവർ ആണ് ലെവൽ ക്രോസിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അർഫാസ് അയൂബിന്റെ സംവിധായക അരങ്ങേറ്റ ചിത്രം കൂടിയാണ് ലെവൽ ക്രോസ്.ചലച്ചിത്ര - സീരിയൽ പ്രവർത്തകൻ ആദം അയൂബിന്റെ മകനാണ്.
29-ാമത് ഐ.എഫ്.എഫ് .കെയിൽ അഞ്ച് പുരസ്കാരങ്ങളാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |