ജയം രവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്‌ത് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് വൻവിജയം നേടിയ എം .കുമരൻ സൺ ഒഫ് മഹാലക്ഷ്‌മി മാർച്ച് 14ന് റീ റിലീസ് ചെയ്യുന്നു.
അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം . നദിയ മൊയ്‌തു മഹാലക്ഷ്‌മി എന്ന ശക്തയായ അമ്മ കഥാപാത്രമായി ഇവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുണ്ട് .ബോക്സിംഗ് പശ്ചാത്തലത്തിൽ ആക്‌ഷൻ , പ്രണയം , നർമ്മം , ദുരൂഹത ,വൈകാരികത എന്നിവ ചേർത്ത് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർച്ചിരുന്നു. ശ്രീകാന്ത് ദേവ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു .പ്രകാശ് രാജ് ,ഐശ്വര്യ , വിവേക് ,'വെണ്ണിറ ആടൈ ' മൂർത്തി ,ടി .പി .മാധവൻ ,ജ്യോതി ലക്ഷ്‌മി എന്നിവരാണ് മറ്റ് താരങ്ങൾ . ഫിലിം എഡിറ്റർ മോഹൻ ആണ് നിർമ്മാണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |