പീരുമേട്: വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കും : നിയമസഭയിൽ വാഴൂർ സോമൻ എം എൽ എയ്ക്ക്പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഉറപ്പ് നൽകിയത്.
പീരുമേട് മണ്ഡലത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായുംകുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്ന്
വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ ആവശ്യം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
വണ്ടിപ്പെരിയാർ പാലത്തിന് ഒരു നൂറ്റണ്ടോളം പഴക്കമുണ്ടെങ്കിലും തിരക്കേറിയ വാഹന സഞ്ചാരമുള്ള പാലമായതിനാൽ 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിത സ്മാരകമാക്കുന്നത് പ്രയോഗികമല്ല. അതിനാൽ ഇടുക്കി ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായ പാലത്തെ പൈതൃക നിർമ്മിതിയായി പ്രഖ്യാപിച്ച് സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ് നിർദേശിച്ചിട്ടുള്ളത്.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർക്ക് പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തമിഴ്നാടുമായി
ബന്ധിപ്പിക്കുന്ന പാലം
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ജില്ലയിലെ പുരാതന പാലങ്ങളിലൊന്നാണ് വണ്ടി പ്പെരിയാർ പാലം. തമിഴ്നാട്ടിലെ
പട്ടണങ്ങളുമായി വ്യാപാര ബന്ധം നടന്നിരുന്നത് ഇത് വഴിയായ്തു കൊണ്ട് ഈ പാലം പ്രത്യേകം പ്രാധാന്യമർഹിക്കുന്ന പാലങ്ങളിലൊന്നായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |