കൊടുങ്ങല്ലൂർ: ക്ഷേത്ര ദർശനത്തിന് എത്തിയ ആളുടെ സ്‌കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ. ലോകമലേശ്വരം കാവിൽ കടവ് അടിമച്ചാലിൽ വീട്ടിൽ സതീശനാണ് (53) അറസ്റ്റിലായത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിന് വന്ന പത്തനംതിട്ട കൊയ്പ്രം കണ്ടന്തിങ്കര വീട്ടിൽ വിഷ്ണു(26)വിന്റെ സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും മറ്റും പരിശോധിച്ച് കേസന്വേഷണം നടത്തിയതിനെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ബി.കെ.അരുൺ, സബ് ഇൻസ്‌പെക്ടർ കെ.സാലിം, പൊലീസ് ഉദ്യോഗസ്ഥരായ ഷമീർ, വിഷ്ണു, ഗോപേഷ്, ജിജിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |