ആലപ്പുഴ: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ.മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുന്നപ്ര കുറുവൻതോട് സ്വദേശിയായ പാക്കള്ളിൽ ചന്ദ്രജിത്തിനെ (24) 5 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. എറണാകുളത്തു നിന്നും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്ക് എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതി പറഞ്ഞു. അന്വേഷണ സംഘത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ.പ്രബീൺ, വി.കെ.മനോജ്, പ്രിവന്റീവ് ഓഫിസർമാരായ വി.പി.ജോസ്, എച്ച്.മുസ്തഫ, ബി.എം.ബിയാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.സുബിൻ,കെ.ആർ.ജോബിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വി.കെ.ജയകുമാരി എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |