കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ 2023-24ലെ ഫെലോഷിപ്പ് സമർപ്പണവും 52-ാമത് സംസ്ഥാന ദൃശ്യകലാ പുരസ്‌കാര സമർപ്പണവും നാളെ വൈകിട്ട് 5.30ന് എറണാകുളം ഡർബാർ ഹാളിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. പുരസ്‌കാരങ്ങൾ നേടിയവരുടെ സൃഷ്ടികളുൾപ്പെട്ട പ്രദർശനവും നാളെ ആരംഭിക്കും.
മേയർ അഡ്വ. എം അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കലാചരിത്രകാരനും നിരൂപകനുമായ ആർ. ശിവകുമാർ ചിത്രകാരൻ ഇന്ദ്രപ്രമിത് റോയ്‌ക്കു നൽകി പ്രദർശനത്തിന്റെ കാറ്റലോഗ് പ്രകാശിപ്പിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. കലാപ്രദർശനം ഏപ്രിൽ 4ന് അവസാനിക്കും. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനമെന്ന് അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്തും സെക്രട്ടറി എബി എൻ. ജോസഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |